കാഞ്ഞങ്ങാട്: ജമ്മു കാശ്മീരില്‍ വച്ച് നടന്ന 68മത് ദേശീയ സ്കൂള്‍ ഗെയിംസ് തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി അണ്ടര്‍ 55 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി മടിയന്‍ പാലക്കിയിലെ വി. അവന്തിക. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയും സ്കൂള്‍ ലീഡറും കൂടിയാണ് വി. അവന്തിക. കാഞ്ഞങ്ങാട് തൈക്കോണ്ടോ അക്കാദമിയിലെ ബി. ഐ. പ്രകാശാണ് അവന്തികയുടെ പരിശീലകന്. മടിയന്‍ പാലക്കിയിലെ വി. രാജന്റെയും ആശാലതയുടെയും മകളാണ്. സഹോദരി വി ഗോപിക മംഗലാപുരം എസ്.ഡി.എം കോളേജിലെ നിയമ വിദ്യാര്‍ത്ഥിയാണ്. ഗോപികയും മുന്‍ ദേശീയ മെഡല്‍ ജേതാവും ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ തൈക്കോണ്ടോതാരവുമായിരുന്നു
