പാണത്തൂര്‍ : മലയോര നാടിന്റെ ജീവന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ നമോ പാണത്തൂര്‍ കൂട്ടായ്മയുടെ അംബുലന്‍സ് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു. പാണത്തൂര്‍ ടൗണില്‍ നടന്ന ചടങ്ങില്‍ ഡോ. കെ പത്മിനി ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. ധനൂപ് ദാമോധരന് അധ്യക്ഷത വഹിച്ചു പാണത്തൂരിലേയും സമീപ പ്രദേശങ്ങളിലേയും 32 ചെറുപ്പക്കാരുടെ കൂട്ടായ്മയായ നമോ പാണത്തൂര്‍ 15 വര്‍ഷക്കാലമായി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരികയാണ്. കാരുണ്യ മേഖലയിലെ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥയും, പലപ്പോഴും അത്യാസന്ന നിലയിലുള്ള രോഗികളെ വിദഗ്ദ ചികില്‍സയ്ക്കായി വിവിധ ആശുപതികളില്‍ എത്തിക്കാനുള്ള ആംബുലന്‍സുകള്‍ ലഭിക്കാറില്ല. എന്നതിന്റെ അടിസ്ഥാനത്തിലുമാണ് ആംബുലന്‍സ് വാങ്ങുവാന്‍ തീരുമാനിച്ചതെന്ന് കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ആധ്യാത്മിക രംഗത്തെ പ്രമുഖരായ കെ.കെ വേണുഗോപാല്‍, കെ.ജെ ജെയിംസ്, എം ഷിബു, പി തമ്പാന്, ജി രാമചന്ദ്രന്, പി കെ.മുനീര്‍ , പി എന്‍ സുനില്‍കുമാര്‍, പ്രശസ്ത സിനിമാ സംവിധായകരായ കെ വിജേഷ്, ആമീര്‍ പള്ളിക്കാന്‍ എന്നിവര്‍ സംസാരിച്ചു. രാഗേഷ് വി.ആര് സ്വാഗതവും അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
