മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കാഞ്ഞങ്ങാട് : ഡിസംബര്‍ 11ന് നടക്കുന്ന കാഞ്ഞങ്ങാട് നഗരസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫ്  സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം നടത്തി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായാണ് മുന്‍സിപ്പല്‍ ഓഫീസില്‍ പത്രിക സമരം നടത്തിയത് എല്‍ഡിഎഫിന്റെ ഘടകകക്ഷികളായ സിപിഎം ഐഎന്‍എല്‍ ആര്‍ജെഡി സിപിഐ എന്‍സിപി ജെ ഡി ഐ എന്നി ഘടകകക്ഷികളുടെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും നാമനിര്‍ദ്ദേശ പത്രികയാണ് സമര്‍പ്പിച്ചത്.എല്‍ഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി വി വി രമേശന്‍ റിട്ടേണിംഗ് ഓഫീസര്‍ ടി ടി സുരേന്ദ്രന് പത്രിക നല്‍കി.മറ്റുള്ളവരുടെ പത്രിക ആര്‍ രോഹിന്‍ രാജ് കെ എ എസ് സ്വീകരിച്ചു .എല്‍ഡിഎഫ് നേതാക്കളായ കെ രാജ്‌മോഹന്‍ പി കെ നിഷാന്ത് പി അപ്പുക്കുട്ടന്‍ കെ വി സുജാത കെ അമ്പാടി പി പ്രജീഷ് മായ കുമാരി ഉദിനൂര്‍ സുകുമാരന്‍ എല്‍ ഷംസുദീന്‍
സി കെ നാസര്‍ സി കെ ബാബുരാജ് സി രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു .എല്‍ഡിഎഫിന്റെ നാല്‍പതോളം സ്ഥാനാര്‍ത്ഥികള്‍ പട്ടികസമര്‍പ്പിച്ചു.

error: Content is protected !!