കാഞ്ഞങ്ങാട്: മുറിയനാവിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഒന്നര കിലോ കഞ്ചാവ് പിടികൂടി. നിരവധി കേസുകളില്‍ പ്രതിയായ
യുവാവിനെ ഹോസ്ദുര്‍ഗ് എസ് ഐ . ജിജേഷും സംഘവും അറസ്റ്റ് ചെയ്തു. മുറിയനാവിയിലെ സക്കറിയയുടെ മകന്‍ സെഡ്.ഷംസീര്‍(29) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും 1.69 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയത് . പ്രതി നേരത്തെയും മയക്ക് മരുന്ന് കേസുകളില്‍ പിടിയിലായിരുന്നു. നേരത്തെ കാപ്പ കേസിലും പ്രതി ഉള്‍പ്പെട്ടതായി പോലീസ് പറഞ്ഞു. പരിശോധന സംഘത്തില്‍ എസ്. ഐ. നീതു , സിവില്‍ പോലീസ് ഓഫീസര്‍മാരായ രാഗേഷ്, നികേഷ് , ജയേഷ് എന്നിവരും ഉണ്ടായിരുന്നു. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഒന്നര കിലോ കഞ്ചാവ് പിടികൂടി ; പ്രതി റിമാന്റില്‍
