കാഞ്ഞങ്ങാട് :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ് സ് അസോസിയേഷൻ കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ 41-ാം വാർഷിക സമ്മേളനം ഹോസ്ദുർഗ് ബാങ്ക് ഹാളിൽ വെച്ച് നടന്നു. കെപിസിസി സെക്രട്ടറി എം അസിനാർ ഉദ്ഘാടനം നിർവഹിച്ചു. കെ എസ് എസ് പി എ കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് സിപി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ പി ബാലകൃഷ്ണൻ, കെ എസ് എസ് പി എ സംസ്ഥാന കൗൺസിലർ കെ കെ രാജഗോപാലൻ, ജില്ലാ വൈസ് പ്രസിഡണ്ട് ചന്ദ്രൻ നാലപ്പാടം,പി കെ മാധവൻ നമ്പ്യാർ, കെ വി കുഞ്ഞു കൃഷ്ണൻ, എൻ കെ ബാബുരാജ്, , യു ശേഖരൻ നായർ, കെ കുഞ്ഞികൃഷ്ണൻ,ആർ ലതിക, ടി പി ലസിത, സിപി കുഞ്ഞിനാരായണൻ നായർ, കെ ബാലരാമൻ, ആർ ശ്യാമള ദേവി, എ തങ്കമണി എന്നിവർ സംസാരിച്ചു. സെക്രട്ടറി എം കെ ബാബുരാജ് സ്വാഗതവും ട്രഷറർ കെ കെ ഹരിശ്ചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി രത്നാകരൻ ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം സംസ്ഥാന സെക്രട്ടറി കെ സരോജിനി മുഖ്യപ്രഭാഷണം നടത്തി. കെ എസ് എസ് പി എ ജില്ലാസെക്രട്ടറി കെ കെ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു . പി ഗൗരി സി പ്രേമരാജൻ,കെ വി രാജേന്ദ്രൻ,കെ വിജയകുമാർ, കെ രമേശൻ, ഇ ഉഷ,കെ രാജു എന്നിവർ സംസാരിച്ചു.
