കാഞ്ഞങ്ങാട്:-കലാസംസ്കാരിക മേഖലയില്‍ തിളക്കമാര്‍ന്ന നേട്ടങ്ങളുമായി കാഞ്ഞങ്ങാടിനെ ചേര്‍ത്ത് പിടിക്കുന്ന ആര്‍ട്ട് ഫോറം കാഞ്ഞങ്ങാടിന്റെ സാംസ്കാരിക ഇടപെടലിന്റെ ഭാഗമായിആലാമി പള്ളി രാജ് റെസിഡന്‍സിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ 5 ദിവസങ്ങളിലായി രാത്രി 7 മണിക്ക് നടക്കുന്ന 13- ാം മത് നാടകോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ നിറഞ്ഞ സദസ്സില്‍ അമ്പലപ്പുഴ സാരഥിയുടെ നവജാത ശിശു വയസ്സ് 84 എന്നാല്‍ നാടകം അരങ്ങേറി.ഇടയ്ക്കിടെ പെയ്ത ചാറ്റല്‍ മഴയെയും വകവയ്ക്കാതെ ആസ്വാദകര്‍ ഇരുകൈയും നീട്ടി നാടകത്തെ സ്വീകരിച്ചു. 84ആം വയസ്സില്‍ ജനിച്ച വ്യക്തിയുടെ ജീവിതത്തിന്റെ പിന്നോട്ടുള്ള യാത്രയെയും അന്ധവിശ്വാസവും അനാചാരവും,ചര്‍ച്ച ചെയ്യുന്ന രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം ചിരിയും ചിന്തയുമായി ആസ്വാദകര്‍ ഏറ്റെടുത്തു. നാടകത്തിന് മുന്നോടിയായി വൈദികനും നാടക ആസ്വാദകനുമായ ഫാദര്‍ ജോസ് അവനൂര്‍ സദസിനെ അഭിസംബോധന ചെയ് ത് സംസാരിച്ചു.എല്ലാദിവസവും നാടകം ആരംഭിക്കുന്നതിനു മുന്‍പായി ആര്‍ട്ട് ഫോറം മ്യൂസിക് ട്രൂപ്പ് അംഗങ്ങളുടെ നാടക ഗാനാലാപനവും നാടകത്തിന് ശേഷം നാടക അവലോകനവും നടന്നു. ആര്‍ട്ട് ഫോറം പ്രസിഡണ്ട് വി സുരേഷ് മോഹന്‍ അധ്യക്ഷനായി. സെക്രട്ടറി ചന്ദ്രന് ആലാമി പള്ളി സ്വാഗതവും ട്രഷറര്‍ ബി സുരേന്ദ്രന് നന്ദിയും പറഞ്ഞു നാടകോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ രാത്രി കൃത്യം ഏഴുമണിക്ക് തിരുവനന്തപുരം അജന്ത തീയറ്റര്‍ ഗ്രൂപ്പിന്റെ വംശം എന്ന നാടകം അരങ്ങേറും
