കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ രണ്ടാം വാര്‍ഡിന്റെ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വടകരമുക്കില്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുസ്ലിം ലീഗ് മണ്ഡലം ജ:സെക്രട്ടറി കെകെ ബദറുദ്ധീന്‍ ഉല്‍ഘാടനം ചെയ്തു. പി കുഞ്ഞബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ചു.മുനിസിപ്പല്‍ വൈ:പ്രസിഡന്റ് കെകെ ജാഫര്‍,എകെ കുഞ്ഞബ്ദുല്ല,പ്രവാസി ലീഗ്)ഒന്നാം വാര്‍ഡ് പ്രസി എംകെ അബൂബക്കര്‍ ഹാജി,കെബി കുട്ടിഹാജി (കര്‍ഷക സംഘം ),കെകെ സുബൈര്‍(കെഎംസിസി), യൂനുസ് വടകരമുക്ക് (എസ്ടിയു),ഹനീഫ് കുവൈറ്റ് ,യൂത്ത് ലീഗിനെ പ്രതിനിധീകരിച് ഇല്യാസ് വടകരമുക്ക്,കെ എച് ഇസ്‌മെയില്‍ , പി എച് സിനാന്‍ എന്നിവര്‍ പ്രസംഗിച്ചു,രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി സികെ റഹ്‌മത്തുള്ള മറുപടി പ്രസംഗം നടത്തി. തിരെഞ്ഞെടുപ്പ് ഫണ്ടിന്റെ ഉല്‍ഘാടനം യുവ വ്യാപാരി കെകെ ഫൈസല്‍ ചെയര്‍മാന്‍ എംഎ നാസറിന് കൈമാറി,കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ ഇപ്പോളത്തെ അനാസ്ഥ തുറന്ന് കാണിച്ച് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കാഞ്ഞങ്ങാടിന്റെ മുഖച്ഛായ മാറ്റാന്‍ യുഡിഎഫ് അധികാരത്തില്‍ എത്തേണ്ടത് അനിവാര്യമാണെന്ന് യോഗം ആവശ്യപ്പെട്ടു,എം എ നാസര്‍ ചെയര്‍മ്മാനായും സി എച് മൊയ്തീന്‍ കുഞ്ഞി കണ്വീനറായും പി സലാം ഖജാഞ്ചിയുമായി 20 അംഗ തെരെഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നല്‍കി.സിഎച്ച് മൊയ്ദീന്‍ കുഞ്ഞി സ്വാഗതം പറഞ്ഞ കണ്‍വെന്‍ഷനില്‍ കെകെ ഹസൈനാര്‍നന്ദിപറഞ്ഞു.
