എല്‍ഡിഎഫ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; കെ. സുജാത പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

കാഞ്ഞങ്ങാട് :തദ്ദേശ സ്വയമഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 11 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് 15 ഡിവിഷനുകളില്‍ നിന്നും മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനര്‍ത്ഥികളെ പ്രഖ്യാപിച്ചു.സിപിഐഎം 12 സീറ്റിലും
ഘടക കക്ഷികളായ സിപിഐ 2 സീറ്റുകളിലും, ഐഎന്‍എല്‍ 1 സീറ്റിലുമാണ്. മത്സരിക്കും. ഏച്ചിക്കാനം,മാവുങ്കാല്‍ ബ്ലോക്ക് ഡിവിഷനുകളില്‍ സിപിഐയും പനയാല്‍ ഡിവിഷനില്‍ ഐഎന്‍എലും മത്സരിക്കും. കഴിഞ്ഞ 5 വര്‍ഷക്കാലം മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടത്തിയത് സംസ്ഥാനത്ത് തന്നെ വ്യത്യസ്തവും നൂതനവുമായ ഒട്ടേറെ പദ്ധതികള്‍ ബ്ലോക്ക് പഞ്ചായത്തിന് നടപ്പിലാക്കാന്‍ സാധിച്ചു.പെരിയ സിഎച്ച് സി യില്‍ സൗജന്യഡയാലിസിസ് കേന്ദ്രം ആരംഭിച്ചു. സൗജന്യ മൊബൈല്‍ വെറ്റിനറി ക്ലീനിക്ക് ആരംഭിച്ചതിലൂടെ ക്ഷീര കര്‍ഷകര്‍ക്ക് വലിയ ആശ്വസമായി ബ്ലോക്ക് പഞ്ചായത്ത് അതിര്‍ത്തിയിലെ മുഴുവന്‍ സ്‌കൂളുകളിലും ഷീ പാഡ് പദ്ധതി നടപ്പാക്കി.ഇതിലൂടെ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി പാഡും ഉപയോഗിച്ചവ സംസ്‌ക്കരിക്കാനവശ്യമായ ഇന്‍ഡിനേറ്ററുകളും സ്ഥാപിച്ചു.ഭരണ സമിതി അദികാരത്തില്‍ വന്ന ഉടനെ സംഘടിപ്പിച്ച മെഗാ തൊഴില്‍ മേള സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ആദ്യത്തെ മാതൃകാ പ്രവര്‍ത്തനമായിരുന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ട്രാന്‍ല്‌ജെന്റേഴ്സ് വിഭാഗത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കിയത് സംസ്ഥാനത്ത് തന്നെ ശ്രദ്ധയമായ നേട്ടമായിരുന്നു.

ഇക്കാലയളവില്‍ പ്രവര്‍ത്തന മികവിന’ നിരവിധി പുരസ്‌കാരങ്ങളും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു.
സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കേരളത്തിലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള പുരസ്‌കാരം ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനുള്ള കേരള പഞ്ചായത്ത് വാര്‍ത്താ ചാനല്‍ പുരസ്‌കാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന് ലഭിച്ചു.

2021-22 വര്‍ഷത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരത്തില്‍ സംസ്ഥാനത്ത് 4-ാം സ്ഥാനം നേടാന്‍ ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചു. മികച്ച സാമൂഹ്യ പ്രവര്‍ത്തകക്കുള്ള ഭാരത് സേവക് സമാജ് പുരസ്‌കാരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലതയ്ക്ക് ലഭിച്ചിരുന്നു. ഈ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും മികച്ച ഒരു ടീമിനെയാണ് കാഞ്ഞങ്ങാട് ബ്ലോക്ക് രംഗത്തിറക്കുന്നത്. പഞ്ചായത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി എല്‍ഡിഎഫ് മത്സരിക്കുന്ന ഡിവിഷനുകളും സ്ഥാനര്‍ത്ഥികളും ഉദുമ – ബീബി എം , കരിപ്പോടി – എ ബാലകൃഷ്ണന്‍,പനയാല്‍ – ഹനീഷ പി എച്ച്, വെളുത്തോളി – പി ശാന്ത,പെരിയ – ശാരദ എസ് നായര്‍, പുല്ലൂര്‍ – മാടിക്കാല്‍ നാരായണന്‍,ഏച്ചിക്കാനം – പി ഗോവിന്ദന്‍,മടിക്കൈ -കെ.സുജാത,മാവുങ്കാല്‍ – ബിന്ദു പാണന്തോട്,മടിയന്‍ – മഞ്ജിഷ പി കെ , അജാനൂര്‍ – യൂ വി ബഷീര്‍,രാവണീശ്വരം – രതീഷ് വെളംന്തട്ട പാക്കം – നാസ്നിം വഹാബ്, ബേക്കല്‍ – നഷാസത്ത് ബി എം പാലക്കുന്ന് ശ്രീസ്ത രാമചന്ദ്രന്‍. കാഞ്ഞങ്ങാട് പ്രസ്സ് പുറത്തിറങ്ങുന്ന വാര്‍ത്ത സമ്മേളനത്തില്‍ കെ.വി കുഞ്ഞിരാമന്‍, കെ. മണികണ്ഠന്‍, പി കെ അബ്ദുള്‍ റഹിമാന്‍ മാസ്റ്റര്‍, എന്‍. ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!