വാറന്റ് പ്രതി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് സ്റ്റേഷന്‍ ജനല്‍ ഗ്ലാസ് തകര്‍ത്തു

വിദ്യാനഗര്‍: പോലീസ് കസ്റ്റഡിയില്‍ വാറന്റ് പ്രതി അക്രമാസക്തനായി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും സ്റ്റേഷനില്‍ അക്രമം നടത്തി പോലീസുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പോലീസ് കേസെടുത്തു. വാറന്റ് പ്രതി നെക്രാജെയിലെ പി.എ. അബ്ദുള്‍ നിഷാദ് (28) ആണ് അക്രമം നടത്തിയത്. ഇന്നലെ വൈകുന്നേരം 4. 20 മണിയോടെ വിദ്യാനഗര്‍ സ്റ്റേഷനിലാണ് സംഭവം. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ജൂനിയര്‍ എസ്.ഐ. കെ പി സഫ്വാനെ (30) യും സിവില്‍ പോലീസ് ഓഫീസര്‍ നായര്‍ പ്രജിത്തിനെയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനിനേയും പോലീസുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്ത് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും സ്റ്റേഷനിലെ ജനല്‍ഗ്ലാസ് തല കൊണ്ട് അടിച്ചു തകര്‍ത്ത് 1000 രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്തു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സതേടി.

error: Content is protected !!