പുല്ലൂര്‍ :പുല്ലൂര്‍ പ്രവാസി കൂട്ടായ്മ വര്‍ഷിക ജനറല്‍ ബോഡി യോഗം ദുബായ്അല്‍ ഗര്‍ഗൂഡ് ഇറ്റ് ആന്റ് ഡ്രിങ്ക് റസ്റ്റോറന്റില്‍
നടന്നു.പ്രസിഡന്റ് പവിത്രന്‍ നിട്ടൂര്‍ യോഗം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പ്രഭാകരന്‍ പള്ളയില്‍ അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറിയും സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ കെ വി .മധുവും അവതരിപ്പിച്ചു.
വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ മനോജ് വരയില്ലം , പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാരായ ബിന്ദു ശ്രീകാന്ത്, കൃഷ്ണകുമാര്‍ വിഷ്ണുമംഗലം എന്നിവര്‍ സംസാരിച്ചു. 120 പേര്‍ പരിപാടിയില്‍ പങ്കെടുത്തു. പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. രക്ഷാധികാരികള്‍ ജനാര്‍ദനന്‍ പുല്ലൂര്‍ , പവിത്രന്‍ നിട്ടൂര്‍ , പദ്മനാഭന്‍ പടിഞ്ഞാറെ വീട്. പ്രസിഡന്റ് മനോജ് വരയില്ലം, വൈസ് പ്രസിഡന്റുമാര്‍ രാജീവന്‍ തടത്തില്‍, പ്രഭാകരന്‍ പള്ളയില്‍. ജനറല്‍ സെക്രട്ടറി കൃഷ്ണ കുമാര്‍ വിഷ്ണുമംഗലം , ജോയിന്റ് സെക്രട്ടറിമാര്‍
വിശാന്ത്, സജ്‌ന മധു, ട്രഷറര്‍ കെവി മധു. ജോയിന്റ് ട്രഷറര്‍ പുഷ്പകരന്‍ ച ചാലിങ്കാല്‍, വെല്‍ഫെയര്‍ കണ്‍വീനര്‍ അനില്‍കുമാര്‍ പുല്ലൂര്‍.
ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് പ്രോഗ്രാം കണ്‍വീനര്‍മാര്‍ രതീഷ് പുല്ലൂര്‍ ബിന്ദു വരയില്ലം, എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ രാജേഷ് പുല്ലൂര്‍ ,
പ്രശാന്ത് തടത്തില്‍ , ഗോപി കേളോത്ത് , അശോകന്‍ കൊടവലം, രമ്യ പ്രഭാകരന്‍ , സിനിത പവിത്രന്‍ , സ്വപ്ന മനോജ് , ബിന്ദു മുരളി ,
ജിതിന്‍ , സത്യന്‍ അമ്പലത്തറ. കുടുംബസംഗമമായ ഒരുമ 2025 വിവിധ കലാപരിപാടികള്‍ ആരംഭിച്ചു.
