കാഞ്ഞങ്ങാട്: സി.പി.എം ഭരിക്കുന്ന അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്തി ന്റെ തീരദേശ മേഖല യോട് കാണിച്ച കടുത്ത അവഗണനക്കും നീതി നിഷേധത്തിനു മെതിരെ ആസന്നമായ ത്രിതല പഞ്ചായത്ത് തിര ഞ്ഞെടുപ്പില്‍ ചുട്ട മറുപടി നല്‍കാന്‍ വികസനമാഗ്രഹിക്കുന്ന മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മു മ്പോട്ട് വരണമെന്ന് 19 ആം വാര്‍ഡ് മുസ്ലിംലീഗ് ജനറല്‍ കൗണ്‍സില്‍ യോഗം അഭ്യര്‍ഥിച്ചു. വൈസ് പ്രസിഡന്റ് സി.എച്ച് മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര കര്‍ഷക സംഘം സംസ്ഥാന ഓര്‍ഗ നൈസിംഗ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി യോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പര്‍മാരായ സി. കുഞ്ഞാമിന, സി.എച്ച് ഹംസ, കെ. രവീന്ദ്രന്‍, മുന്‍ മെമ്പര്‍ ഷീബ, മുതിര്‍ന്ന കോണ്‍ഗ്രസ് നോതാവ് കെ രാജന്‍, പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ ഖാലിദ് അറബിക്കാടത്ത്, കരീം അതിഞ്ഞാല്‍, മൊയ്തീന്‍ കുഞ്ഞി മട്ടന്‍, ശംസുദ്ധീന്‍ കൊളവയല്‍, ഖുല്‍ബുദ്ധീന്‍ പാലായി, ആയിഷ ഫര്‍സാന, അബ്ദുറഹ്‌മാന്‍ ചാലിയന്നാര്‍, അഷ്റഫ് ആവിക്കല്‍, ഇബ്രാഹിം ആവിക്കല്‍, കെ.സി ശാക്കിറ, സീനത്ത് ബാനു, ഫരീദ പി, ഷക്കീല ബദറുദ്ധീന്‍, ഷഫീറ ഹുസൈന്‍, എന്നിവര്‍ പ്രസംഗിച്ചു. ജന.സെക്രട്ടറി പി.എച്ച് അയ്യൂബ്സ്വാഗതംപറഞ്ഞു.
