സി. ബി. എസ്. ഇ സംസ്ഥാന കലോത്സവം : മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ഗോപിക ഗോപാലകൃഷ്ണന് എ ഗ്രേഡ്

കാഞ്ഞങ്ങാട്: കോട്ടയത്ത് വച്ച് നടന്ന സി. ബി.എസ്. ഇ സംസ്ഥാന കലോത്സവത്തില്‍ കാറ്റഗറി -3 വിഭാഗത്തില്‍ കുച്ചി പ്പുടി,മോഹിനിയാട്ടം, നാടോടിനൃത്തം എന്നീ യിനങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ച് എ ഗ്രേഡ് നേടി ഗോപിക ഗോപാലകൃഷ്ണന്‍.കാഞ്ഞിരടുക്കം ഉര്‍സുലിന്‍ പബ്ലിക് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.കുറ്റിക്കോലില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഗോപാലകൃഷ്ണന്റെയും,ഇരിയയിലും, കാഞ്ഞങ്ങാടുമായി പ്രവര്‍ത്തിക്കുന്ന നൃത്യ സ്‌കൂള്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍, കലാമണ്ഡലം ശരണ്യയുടെയും മകളാണ്.
അമ്മ തന്നെയാണ്നൃത്തധ്യപിക.

error: Content is protected !!