കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം നാടകോത്സവത്തിന് തിരി തെളിഞ്ഞു; കാഞ്ഞങ്ങാട് ജനനിയുടെ ‘ചൂട്ട് ‘ അരങ്ങ് തകര്‍ത്തു

കാഞ്ഞങ്ങാട്: നാടക സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വുമായി കാഞ്ഞങ്ങാട് ജനനിയുടെ ‘ചൂട്ട് ‘കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം നാടകോത്സവത്തിന് നിറഞ്ഞ സദസ്സിന് മുന്നില്‍ അരങ്ങ് തകര്‍ത്തു. ദക്ഷിണ കന്നഡയിലെ കുടക് ദേശത്ത് ജീവിച്ചിരുന്ന ഒരുപറ്റം മനുഷ്യരുടെ ജീവിതത്തില്‍ ഉണ്ടായ പച്ചയായ മുഖവും ചതിയുടെയും വഞ്ചനയു ടെയും നീരാളിപ്പിടുത്തത്തില്‍ ഒടുങ്ങിയ ജന്മങ്ങള്‍ ഒരു പിന്‍വിളിക്ക് പോലും കാത്തുനില്‍ക്കാനാവാതെ എരിഞ്ഞടങ്ങിയ പെണ്‍ജന്മങ്ങള്‍. അവര്‍ക്ക് രക്ഷകനായി ദൈവാംശത്തില്‍ അവതരിച്ച ഒരു വീരപുരുഷന്റെ വീരേതിഹാസകഥയാണ് ഈനാടകത്തിന്റെ ഇതിവൃത്തം. കാഞ്ഞങ്ങാട് പരിസരത്തുമുള്ള ഒരു കൂട്ടം നാടക പ്രേമികളുടെ ഒ ത്തുചേരലില്‍ ജനനിയുടെ ജനനം. ഇവരുടെ ഏറ്റവും പുതിയ നാടകമാണ് ചൂട്ട്, ടെലിവിഷന്റെ കടന്നുകയറ്റത്തോടെയായിരുന്നു സീരി യല്‍ ശ്രമത്തിന് പിന്നാലെ നാടകത്തിന്റെ വേരറ്റ് തുടങ്ങിയത്. ഇ പ്പോള്‍ നാടകങ്ങള്‍ നഷ്ടപ്രതാപത്തോടെ തന്നെ നാടകങ്ങള്‍ വീ ണ്ടും അരങ്ങ് തകര്‍ത്ത് തിരിച്ച് വന്നു തുടങ്ങി. വടക്കന്‍ കേരള ത്തിന്റെ മുക്കിലും മൂലയിലും ഇപ്പോള്‍ നാടകോത്സവങ്ങളാണ്. കാഞ്ഞങ്ങാട്ടും നീലേശ്വരത്തും പെരിയയിലും മണിയാട്ടും അമ്പലത്തറയിലും നാടകോത്സവങ്ങള്‍ നടന്നു വരികയാണ്. യുവ നാടകകൃത്ത് ചന്ദ്രന്‍ കക്കട്ടില്‍ ചൂട്ടിന്റെ രചന. രമേശ് മടിയനാണ് സംവിധായകന്‍, അരങ്ങില്‍ സി.കെ.കെടവലം, നജി ചീമേനി, ബാബു ധര്‍മ്മപുരി, മോഹനന്‍ കക്കാണത്ത്, ഗീരീഷ് ഒയക്കട, സുനില്‍ മുല്ലച്ചേരി, ജയന്‍ തട്ടുമ്മല്‍, അനില്‍ അടിയോടി,സുജാത കെപിഎസി, അശ്വതി മാണിയാട്ട്. സംഗീത ജയന്‍,രാജു ശിവലയം, ബിജു പാറക്ക ല്ലിങ്കാല്‍, രാജേഷ് തിരുവനന്തപു രം, രത്‌നാകരന്‍ കാരക്കോട്, ബാബു നീലാജ്ഞനം എന്നിവരാണ് അഭിനേതാക്കള്‍. ഗാന രചന: രവി ആലും മൂട്, സുനില്‍ പ്ലാമോട് സംഗീതം: സിന്ധു മനുപയ്യന്നൂര്‍. ആലാപനം: ചിത്ര നാരായണന്‍,രംഗപ ടം:വിജയന്‍ കടമ്പേരി സ്റ്റില്‍സ് മഹേഷ് മിഥില, സംഗീത നിയ ന്ത്രണം: രതീഷ് പൊള്ളക്കട,ദീപ നിയന്ത്രണം: രാജു രാമഗിരി ഒറിജിനല്‍ ബാക്ക്ഗ്രൗണ്ട് സ് കോര്‍: എംഎം ഡിജിറ്റല്‍ കു ഞ്ഞിമംഗലം, മനു പയ്യന്നൂര്‍ എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

ജനകീയ ഉദ്ഘാടനവുമായി
കാഞ്ഞങ്ങാട്ആര്‍ട്ട് ഫോറം 13- ാം മത് നാടകോത്സവം തുടങ്ങി

കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം നടത്തുന്ന നാടകോത്സവം അലാ മിപ്പള്ളിയിലെ രാജ് റെസിഡെന്‍ സിയിലാണ് നടക്കുന്നത്. ഞായ റാഴ്ച രാത്രി ഏഴിന് നാടകം കാണാനെത്തിയവര്‍ ഒരുമിച്ച് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു.ആര്‍ട്ട് ഫോറം പ്രസിഡന്റ് വി.സുരേഷ് മോഹന്‍ അധ്യക്ഷനായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍ സില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആര്‍ട്ട് ഫോറം അംഗം പ്രൊഫ. പി.രഘുനാഥിനെ ആദരിച്ചു. ചന്ദ്രന്‍ അലാമിപ്പള്ളി, ബി. സുരേന്ദ്രന്‍, അമ്മിണി ചന്ദ്രാലയം, സുകുമാരന്‍ പെരിയച്ചൂര്‍, അരവിന്ദന്‍ മാണിക്കോത്ത്, രമേ ശന്‍ മഡിയന്‍, മോഹനചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് അമ്പലപ്പുഴ സാരഥിയുടെ ‘നവ ജാത ശിശു വയസ്സ് 84’, 18ന് തിരുവനന്തപുരം അജന്തയുടെ ‘വംശം’. 19ന് തിരുവനന്തപുരം സൗപര്‍ണികയുടെ ‘താഴ് വാരം’. 20ന് തിരുവനന്തപുരം നവോദയയുടെ ‘സുകുമാരി’ എന്നീ നാട കങ്ങള്‍ അരങ്ങേറും. എല്ലാദിവസവും നാടകം തുട ങ്ങുംമുന്‍പ് ഒരുമണിക്കൂര്‍ നാട കഗാനാലാപനവുമുണ്ട്. നാടക ത്തിനുശേഷം പ്രേക്ഷകരും നാ ടകത്തിന്റെ അണിയറപ്രവര്‍ത്ത കരും ഒരുമിച്ചിരുന്ന് അന്ന് അരങ്ങേറിയ നാടകത്തെക്കുറിച്ച്ചര്‍ച്ചചെയ്യും.

error: Content is protected !!