യുഡിഎഫ് കിനാനുര്‍ കരിന്തളം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ കോയിത്തട്ടയില്‍ നടന്നു

കരിന്തളം:യുഡിഎഫ് കിനാനുര്‍ കരിന്തളം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ കോയിത്തട്ടയില്‍ നടന്നു. ജലജീവന്‍ പദ്ധധിയിലൂടെ കുടിവെള്ളം നല്കുന്നതിന് റോഡുകള്‍ കീറിമുറിച്ച് പൈപ്പ് ഇട്ടതല്ലാതെ ഇതിന് വേണ്ടി മാറ്റൊരു പണിയും ആരംഭിക്കാന്‍ സാധിക്കാത്ത എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതി തികഞ്ഞ പരാജയമാണെന്നും, യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ആശാവര്‍ക്കര്‍മാര്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും കെ. പി സി സി തിരുമാനപ്രകാരം ശമ്പളവും ആനുകുല്യങ്ങളും അധികം നല്കി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ജനങ്ങളോടെപ്പം നിന്ന് ഭരിക്കുമ്പോള്‍ കെട്ടിട പെര്‍മിറ്റുകള്‍, കെട്ടിട നികുതി ഉള്‍പ്പെടെ വന്‍വര്‍ദ്ധനവ് വരുത്തി സര്‍ക്കാര്‍ എല്‍ഡിഎഫ്ഭരിക്കുന്ന പഞ്ചായി ത്തുകളിലൂടെ ജനങ്ങളെ കട കെണിയിലേക്ക് തള്ളിവിടുകയാണെന്നും കെട്ടിട പെര്‍മിറ്റുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഇളവ് അനുവദിച്ച് ജനങ്ങളെ ചേര്‍ത്ത് പിടിക്കുകയാണ് യുഡിഎഫ് സര്‍ക്കാറും എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തും ജനങ്ങളെ പിഴിയുമ്പോള്‍ ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ബാലറ്റിലൂടെ രേഖപ്പെടുത്തി കിനാനൂര്‍ കരിന്തളം പഞ്ചായത്തിലുള്‍പ്പെടെ യുഡിഎഫിന്റെ മുന്നേറ്റമുണ്ടാക്കി ചരിത്ര വിജയം കൈവരിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡിസിസി ജനറല്‍ സെക്രട്ടറി പി വി സുരേഷ് പറഞ്ഞു. മുസ്ലീം ലീഗ് നേതാവ് യു വി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ മനോജ് തോമസ് സ്വാഗതം പറഞ്ഞു. നേതാക്കളായ സി വി ഭാവനന്‍ , ഉമേശന്‍ വേളൂര്‍ , എന്‍ വിജയന്‍, സി ഒ സജി, കുഞ്ഞിരാമന്‍ മാസ്റ്റര്‍, സി വി ഗോപകുമാര്‍ തുടങ്ങിയവര്‍സംസാരിച്ചു.

error: Content is protected !!