കേരള കോണ്‍ഗ്രസ്(എം) 19 സീറ്റുകളില്‍ മല്‍സരിക്കും

കാഞ്ഞങ്ങാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) ജില്ലയില്‍ 19 സീറ്റുകളില്‍ മത്സരിക്കും. 16 പഞ്ചായത്ത്, നഗരസഭ വാര്‍ഡുകളിലും രണ്ടു ബ്ലോക്ക് ഡിവിഷനുകളിലും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലുമാണ് ഇക്കുറിമത്സരിക്കുക. ജില്ലാ പഞ്ചായത്ത് കള്ളാര്‍ ഡിവിഷനില്‍ റീന തോമസും പരപ്പ ബ്ലോക്ക് പഞ്ചായത്ത് കമ്പല്ലൂര്‍ ഡിവിഷനില്‍ ജയിംസ് മാരൂരും സ്ഥാനാര്‍ഥികളാകും.
കാസര്‍കോട് ബ്ലോക്കില്‍ ഒരു ഡിവിഷനിലും മത്സരിക്കുന്നുണ്ട്. ബളാല്‍, കള്ളാര്‍ പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികളെ വരും ദി വസങ്ങളില്‍ പ്രഖ്യാപിക്കും. കോ ടോം-ബേളൂര്‍, കിനാനൂര്‍-കരിന്തളം, കുറ്റിക്കോല്‍, വോര്‍ക്കാടി പഞ്ചായത്തുകളിലും മത്സരിക്കുന്നുണ്ട്. കാഞ്ഞങ്ങാട് നഗരസഭയിലെ രണ്ടു വാര്‍ഡുകളിലും ജനവിധി തേടുന്നുണ്ടെന്ന് ജില്ലാ പ്രസിഡന്റ്‌റ് സജി സെബാസ്റ്റ്യന്‍, സം സ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പില്‍, ഷിനോജ് ചാക്കോ, ബിജു തുളിശേരി, ജോയി മൈക്കിള്‍, ബേബി പുതുമന, സാജു പാമ്പയ്ക്കല്‍, ജോസ് ചെന്നക്കാട്ടുകുന്നേല്‍ എന്നിവര്‍ അറിയിച്ചു.

error: Content is protected !!