നന്മവഴികളെ ഒറ്റപ്പെടുത്തരുത്: ആവണി ആവൂസ്

അമ്പലത്തറ : കിണര്‍ കുഴിച്ച മനുഷ്യന്റെ കഥ പറഞ്ഞ് നന്മ മനസുകളെ ചേര്‍ത്ത് പിടിക്കണമെന്ന് ഫിലിം സോഷ്യല്‍ മീഡിയ താരം ആവണി പറഞ്ഞു. സ്‌നേഹവീട് കരുണ സ്‌പെഷല്‍ കുടുംബശ്രീ വനിത സ്നേഹകൂട് സഹകരണത്തോടെ ആരംഭിച്ച ദിശ ഉല്പന്ന വിപണനമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആവണി ആവൂസ്. സംഘാടക സമിതി ചെയ്ര്‍പേഴ്‌സണ്‍ കെ. പ്രീത അദ്ധ്യക്ഷം വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ആമുഖഭാഷണം നടത്തി.അഡ്വ. ടി.വി.രാജേന്ദ്രന്‍, മുനീസ അമ്പലത്തറ,
അഡ്വ.കെ.പീതാംബരന്‍ ,ഷീജമോഹന്‍, സുലേഖ മാഹിന്‍, കെ. പി. കൃഷ്ണന്‍, എം. പി. ജമീല, പി. പത്മാവതി, കെ. പ്രസീത,റഹ്‌മാന്‍ അമ്പലത്തറ, രധീഷ് അമ്പലത്തറ, ബി. ജി. കക്കാണത്ത്, ദിനില ബ്ലാത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!