ബീഹാര്‍ തിരഞ്ഞെടുപ്പ് വിജയം: ബി ജെ പി പ്രവര്‍ത്തകര്‍ നീലേശ്വരത്ത് ആഹ്ലാദ പ്രകടനം നടത്തി

നീലേശ്വരം:ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ബിജെപി നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നീലേശ്വരത്ത് പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറിമാരായ രാജീവന്‍ ചീമേനി സ്വാഗതവും എ കെ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജയന്തി ജയരാജ്, പി.യു.വിജയകുമാര്‍, ടി.രാധകൃഷ്ണന്‍, എം.യമുന, പി മോഹനന്‍ എന്നിവര്‍ നേതൃത്വംനല്‍കി.

error: Content is protected !!