പയ്യന്നൂര്‍ : ഓണ്‍ലൈന്‍ വ്യാപാരത്തില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്ത സൈബര്‍ തട്ടിപ്പു സംഘത്തിലെ മുഖ്യപ്രതി യെ വിമാനത്താവളത്തില്‍ വെച്ച് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു.ആലപ്പുഴ സ്വദേശി ഷാ മന്‍സിലില്‍ അഹമ്മദ് കൈഫിനെ (24) യാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നിയന്ത്രണത്തി ലുള്ള ക്രൈംബ്രാഞ്ച് ഡിവൈ. എസ്.പി. കീര്‍ത്തി ബാബുവിന്റെ നിര്‍ദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ. മനോജ് കാനായി , എ.എസ്. ഐ.എസ്.ജി.സതീശന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി. അനീഷ്, ഡ്രൈവര്‍ രതീഷ് എന്നിവരടങ്ങിയ സംഘം നെ ടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റു ചെയ്തത്.
2024-ലാണ് ഏഴിലോട് സ്വദേശിയായ ഇന്‍കം ടാക്സ് ഓഫീസര്‍ റോസ് വില്ലയിലെ എഡ്ഗര്‍ വിന്‍സെന്റിനെ ഓണ്‍ലൈന്‍ വ്യാപാരം വഴി വന്‍ ലാഭ മുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് സൈബര്‍ തട്ടി പ്പു സംഘം പണം തട്ടിയെടുത്തത്.
സൈബര്‍ തട്ടിപ്പിലെ സൂത്രധാരനായ പ്രതി കുവൈത്തിലേക്ക് കടന്നതോടെ പ്രതിയെ കണ്ടെത്താ ന് ക്രൈംബ്രാഞ്ച് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായത്തോടെ യാണ് പ്രതിപിടിയിലായത് . അറസ്റ്റു ചെയ്തു. പ യ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്ചെയ്തു.
ഇന്‍കം ടാക്സ് ഓഫീസറുടെ ഒന്നര കോടി തട്ടിയെടുത്ത മുഖ്യപ്രതി പിടിയില്‍
