ശിശുദിനാഘോഷം കളറാക്കി അജാനൂര്‍ ഗവ: ഫിഷറീസ് യു പി സ്‌കൂള്‍; കുഞ്ഞുങ്ങള്‍ക്കായി വായനശാല തുറന്നു; അദ്ധ്യാപകനും പ്രശസ്ത സിനിമാതാരവുമായ പി.പി.കുഞ്ഞികൃഷ്ണന്‍ മുഖ്യാതിഥിയായി.

അജാനൂര്‍: എഴുത്തച്ഛന്‍ മുതല്‍ പി.വി.ഷാജികുമാര്‍ വരെയുള്ള,മലയാള സാഹിത്യത്തിന് നിറച്ചാര്‍ത്തു നല്‍കിയ 50 ഓളം എഴുത്തുകാരുടെ ചിത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ചുവരുകള്‍, ചില്ലലമാരകളില്‍ നാലായിരത്തോളം പുസ്തകങ്ങള്‍, ഇരുന്ന് വായിക്കാന്‍ ഇരിപ്പിടങ്ങളും വിശാലമായമേശപ്പുറത്ത് ആറ് ദിനപത്രങ്ങളും ചിത്രകഥകളും ആനുകാലികങ്ങളും അങ്ങനെ വിഭവസമൃദ്ധമാണ് അജാനൂര്‍ ഗവ.ഫിഷറീസ് യു.പി സ്‌കൂളിലെ വേറിട്ട വായനശാല.

നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന ഡി.ആര്‍.കുട്ട്യന്റെ ഓര്‍മ്മയ്ക്ക് മകന്‍ സുരേഷ് കുട്ട്യനാണ് വായനശാലയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയത്.ചിത്രകാരന്‍ ദേവദാസ് പെരിയയാണ് അക്രിലിക് പെയിന്റ് ഉപയോഗിച്ച് സാഹിത്യകാരന്‍മാരുടെ ചിത്രങ്ങള്‍ തയ്യാറാക്കിയത്.അറുപതിലധികം ആളുകള്‍ ഈ സംരംഭത്തിന് കൂടെ നിന്നു.സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ കെ.രാജന്‍ വായന ശാല തുറന്നു.മുഖ്യാതിഥി സിനിമാ താരം പി.പി.കുഞ്ഞികൃഷ്ണന്‍ ചിത്രങ്ങളുടെ അനാച്ഛാദനവും ദേവദാസ് പെരിയയെ ആദരിക്കലും നിര്‍വ്വഹിച്ചു.ഡി.ആര്‍ കുട്ട്യന്റെ മക്കളായ സുരേഷ് കുട്ട്യന്‍, ഷൈലാ റാവു,ശൈലേഷ് റാവു എന്നിവര്‍ സന്നിഹിതരായിരുന്നു. പി.ടി.എ പ്രസിഡണ്ട് ജാഫര്‍ പാലായി അധ്യക്ഷത വഹിച്ചു. എസ് എം സി ചെയര്‍ ഷഫീഖ് ആവിക്കല്‍, എം പി ടി എ പ്രസിഡന്റ്
റംസീന ബി.എസ്, അജാനൂര്‍ പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ:ആര്‍.അനില്‍കുമാര്‍, വികസന സമിതി കണ്‍വീനര്‍,
എ.പി രാജന്‍,ശ്രീ കുറുംബ ഭഗവതി ക്ഷേത്രം സെക്രട്ടറി എ.കെ.ഷാജി, അജാനൂര്‍ കടപ്പുറം റഹ്‌മാനിയ ജുമാ മസ്ജിദ് പ്രസിഡന്റ് എ.അബ്ദുള്ള, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് നൗഷാദ് കൊത്തിക്കാല്‍,രമ്യാ സുനില്‍,റഫീഖ് ആവിക്കല്‍,അഹമ്മദ് കിര്‍മാണി,സി.സുലേഖ, സന്ധ്യ കെ,സുനിത.ടി എന്നിവര്‍ പ്രസംഗിച്ചു.സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വി.മോഹനന്‍ സ്വാഗതവും
സ്റ്റാഫ് സെക്രട്ടറി കെ. സജിത നന്ദിയും പറഞ്ഞു.

error: Content is protected !!