ചാലിങ്കാല്‍: ഓട്ടോ തൊഴിലാളി യൂണിയന് (സി ഐ ടി യു ) ചാലിങ്കാല്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം സമാപിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ചാലിങ്കാല്‍ സി കുഞ്ഞിക്കണ്ണന് സ്മാരക മന്ദിരത്തില്‍ നടന്ന സമ്മേളനം യൂണിറ്റ് പ്രസിഡന്റ് രാജു കേളോത്തിന്റെ അദ്ധ്യക്ഷതയില്‍ സി ഐ ടി യു കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരന് ഉദ്ഘാടനം ചെയ്തു. കൃഷ്ണന് പാണന്തോട് രക്തസാക്ഷി പ്രമേയവും ശശീന്ദ്രന് കേളോത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി കൃഷ്ണന് പാണന്തോട് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ മഹേഷ് വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ഓട്ടോ തൊഴിലാളി യൂണിയന് പുല്ലൂര്‍-പെരിയ ഡിവിഷന് സെക്രട്ടറി സുനില്‍കുമാര്‍ വേലാശ്വരം, ഏരിയ കമ്മിറ്റി അംഗം വിജയന് പാണന്തോട് എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പ്രസിഡന്റ് രാജു കേളോത്ത് പതാക ഉയര്‍ത്തി.പുതിയ ഭാരവാഹികളായി രാജു കേളോത്ത് (പ്രസിഡന്റ് ), കുഞ്ഞികൃഷ്ണന് (വൈസ് പ്രസിഡന്റ് ), കൃഷ്ണന് പാണന്തോട് ( സെക്രട്ടറി ), രമേശന് കാലിച്ചാമരം( ജോയിന്റ് സെക്രട്ടറി ) , മഹേഷ് (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.
