കാഞ്ഞങ്ങാട്:ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി ഹൃദയാഘാതം, തളര്‍ച്ച എന്നിവ കൂടിവരുന്ന സാഹചര്യത്തില്‍ ഇത്തരം രോഗങ്ങള്‍ക്ക് കാരണമാകുന്ന പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ പരിഹാരം ഉണ്ടാക്കുന്നതിന് പരിശോധന നടത്തുന്നതിനും ബോധവല്‍ക്കരിക്കുന്നതിന്റെയും ഭാഗമായി കാഞ്ഞങ്ങാട് ലയണ്‍ ക്ലബ് ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ് നടത്തി.കാഞ്ഞങ്ങാട് ജില്ലാആശുപത്രിക്ക് സമീപത്തുള്ള കെ എച്ച് ഡി ലബോറട്ടറി യുടെ സഹായത്തോടെ കാഞ്ഞങ്ങാട് പട്ടണത്തില്‍ രാവിലെ ആറുമണി മുതല്‍ ആരംഭിച്ച ക്യാമ്പില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ , വ്യാപാരികള്‍, തൊഴിലാളികള്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു. ലയണ്‍സ് റീജണല്‍ ചെയര്‍മാന്‍ പി പി കുഞ്ഞികൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് കണ്ണന്‍ പാര്‍ത്ഥസാരഥി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധുമഠത്തില്‍ , അംഗങ്ങളായ കെ ബാലകൃഷ്ണന്‍ നായര്‍, പ്രദീപ്കീനേരി, എന്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
