പെരിയ ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റിയുടെ 36-ാം വാര്‍ഷിക പരിപാടിയുടെ ഭാഗമായി നാടകോത്സവത്തിന് തിരിതെളിഞ്ഞു. 13 മുതല്‍ 17 വരെ 5 ദിവസങ്ങളിലായി പെരിയ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നാടകം പ്രദര്‍ശിപ്പിക്കും. പെരിയയിലേയും സമീപ പ്രദേശങ്ങളിലേയും നാടക പ്രവര്‍ത്തകരും നാടകാസ്വാദകരും വളരെ ഉത്സാഹത്തോടെയാണ് നാടകങ്ങളെ സ്വീകരിക്കുന്നത്. സൊസൈറ്റി അംഗങ്ങള്‍ അല്ലാത്ത നാടകാസ്വദകര്ക്കായി പാസ് മുഖേന പ്രവേശനം . ഉല്‍ഘാടന ദിവസമായ ഇന്നലെ ചങ്ങനാശ്ശേരി പ്രതിഭയുടെ കുട്ടിച്ചാത്തന് എന്ന നാടകം ഏറെ മികച്ചതായിരുന്നുവെന്ന് കാണികള്‍ വിലയിരുത്തി. നാടകോത്സവത്തിന്റെ ഉല്‍ഘാടനം ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു നിര്‍വഹിച്ചു. ഫാസ് പ്രസിഡണ്ട് ടി.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് പ്രമോദ് പെരിയ, വി. കുമാരന് മാസ്റ്റര്‍ ,ജനറല്‍ കണ്‍വീനര്‍ എ. വിജയന് നായര്‍, പി.കരുണാകരന് നായര്‍ പ്രസംഗിച്ചു. വരുംദിവസങ്ങളില്‍ വിശിഷ്ടാതിഥികളായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയന്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദന് എന്നിവര്‍ പങ്കെടുക്കും. നാടകോത്സവത്തിന്റെ സമാപനം എം.പി രാജ് മോഹന്‍ ഉണ്ണിത്താന് ഉദ്ഘാടനംചെയ്യും.
