അജാനൂര്‍ തെക്കെപുറം മുസ്ലിം ജമാഅത് യു എ ഇ ശാഖ കമ്മിറ്റി യോഗം ദുബായ് വേവ് റെസ്റ്റോറന്റില്‍ നടന്നു. അബ്ദുല്‍ റഹ്‌മാന്‍ ചേക്കു ഹാജി യോഗം ഉല്‍ഘടനം ചെയ്തു. പ്രസിഡന്റ് പി എം അസൈനാര്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ എം എം സ്വാഗതം പറഞ്ഞു .
മഹല്ലില്‍ നടപ്പാക്കാന്‍ തീരുമാനിച്ച ഡാറ്റ കളക്ഷന്‍ടെയും, മഹല്ലിലെ പ്രവാസികള്‍ക്കായുള്ള മെഡിക്കല്‍ സഹായ പദ്ധതിക്ക് വേണ്ടി രൂപ കല്പന ചെയ്ത സോഫ്റ്റ് വെയര്‍ യോഗത്തില്‍ സമീര്‍ പി കെ അവതരിപ്പിച്ചു . യു എ ഇ സന്ദര്‍ശത്തിന് എത്തിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം ഐ ഉസ്മാന്‍,ഷാഫി എം റഹ്‌മാന്‍,ഹസ്സന്‍ കുഞ്ഞി കെ എച്,എസ് പി മജീദ് ഹകീം കെ പി എന്നിവര്‍ക്ക് സ്വീകരണം നല്‍കി ‘
പുതിയ യു എ ഇ കമ്മിറ്റി ഭാരവാഹികളായി പി എം അസൈനാര്‍ (പ്രസിഡന്റ്), അബ്ദുല്‍ റഹ്‌മാന്‍ ചേക്കു ഹാജി,അബ്ദുല്‍ സലാം കെ കെ,റഹീം എം യു കെ,സുബൈര്‍ കെ എം കെ,അബ്ദുല്‍ കരീം കെ എച്,റഫീഖ് ഏരത്തു(വൈസ് പ്രസിഡന്റ്മാര്‍). സമീര്‍ പി കെ (ജനറല്‍ സെക്രട്ടറി),ബഷീര്‍ എം എം,കരീം കുഞ്ഞിമാടത്, ഷഫീക് കെ എച്ച്,കരീം പള്ളിക്കടത്,ഫൈസല്‍ ടി കെ,അബ്ദുല്‍ റഹ്‌മാന്‍ പി പി, (സെക്രട്ടറിമാര്‍).മുസ്തഫ വി കെ പി (ട്രഷറര്‍) യു വി ശബീര്‍ ഫൈനാന്‍സ് കണ്‍ട്രോളര്‍,അഹമ്മദ് സഹീര്‍ സി എച് സി ടി ഒ , സുഹൈല്‍ പി കെ,നജീബ് സി എച്ച് ഓഡിറ്റര്മാര് എന്നിവരെ തെരഞ്ഞെടുത്തു. സ്വീകരണത്തിന് ഷാഫി എം റഹ്‌മാന്‍ നന്ദി പറഞ്ഞു.
