കാസര്‍കോട്. മൊഗ്രാല്‍പുത്തൂരില്‍ നാഷണല്‍ ഹൈവേയില്‍ മീന്‍ ലോറി മറിഞ്ഞ് റോഡ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
മൊഗ്രാല്‍ പുത്തൂരില്‍ രാത്രി 8 മണിയോട് കൂടി കോഴിക്കോട് നിന്നും മീന്‍ കയറ്റി മംഗലാപുരം ഉള്ളാളിലെ ഫാക്ട്ടറിയിലേക്ക് പോകുന്ന വണ്ടി ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിയുകയായിരുന്നു. ലോറിയില്‍ വടകര സ്വദേശിയായ ഡ്രൈവര്‍ വിജിന്‍ കുമാര്‍ (35)മാത്രമേ ഉണ്ടായിരുന്നുള്ളൂ അപകടത്തില്‍ പരിക്കുകള്‍ കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടിക്കൂടിയനാട്ടുകാര്‍ കാസര്‍കോട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു .സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ 2 യൂണിറ്റ് വാഹനം സംഭവസ്ഥലത്ത് എത്തി മറിഞ്ഞ ലോറിയിലെ മീന്‍ മുഴുവനായും മറ്റ് രണ്ടു വണ്ടികളില്‍ ആയി മാറ്റിയതിനുശേഷം ആണ് വാഹനം യു. എല്‍ .സി .സി .യുടെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ കഴിഞ്ഞത്. നാഷണല്‍ ഹൈവേയിലൂടെ ഉള്ള വാഹനഗതാഗതം രണ്ടു മണിക്കൂര്‍ നേരത്തേക്ക് അപ്പ്രോച്ച് റോഡിലൂടെ വിടുകയായിരുന്നു. വാഹനം ക്രെയിന്‍ ഉപയോഗിച്ച് റോഡരികിലേക്ക് മാറ്റിയതിനു ശേഷം റോഡിലേക്ക് ഒഴുകിയ ഓയില്‍, മീന്റെ അഴുക്ക് വെള്ളം എന്നിവ സോപ്പുപൊടി വിതറി വെള്ളം പമ്പ് ചെയ്ത് വൃത്തിയാക്കുകയും രാത്രി 11 മണിയോടുകൂടി ഗതാഗതം പൂര്‍ണമായും പുന:സ്ഥാപിക്കാന്‍ കഴിഞ്ഞത്. സേനാംഗങ്ങളായ ഇ. പ്രസീദ്, സി.വി . ഷബില്‍കുമാര്‍ ,പി. രാജേഷ് ,എസ്. അരുണ്‍കുമാര്‍, കെ വി ജിതിന്‍ കൃഷ്ണന്‍, ജെ.ബി. ജിജോ, അതുല്‍ രവി, ഹോം ഗാര്‍ഡ് മാരായ പി .വി . രഞ്ജിത്ത്, കെ. സുമേഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
