പാണത്തൂര്‍: തലച്ചോറില്‍ ബബിള്‍സ് വരുന്ന പ്രത്യേക തരം അസുഖം ബാധിച്ച് ചികില്‍സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. പാണത്തൂര്‍ പട്ടുവത്തെ നിരവത്താനി തോമസിന്റെ മകന്‍ എന്‍.ടി ബിജു (48) വാണ് ഇന്ന് രാവിലെ 8.30 മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത് . പാണത്തൂര്‍ കെപിപി ബനാന എന്ന സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. തലച്ചോറില്‍ ബബിള്‍സ് വരുന്ന പ്രത്യേക തരം അസുഖമായിരുന്നു. ലക്ഷത്തില്‍ ഒരാള്‍ക്കാണ് ഈ അസുഖം പിടിപെടുന്നതെന്നാണ് മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞത്. ഭാര്യ: നീന. മക്കള്‍: അലന്‍, ആശിഷ്, അമയ. സഹോദരങ്ങള്‍: വില്‍സണ്‍, ബിന്‍സി, ബെന്നി. മൃതദേഹം ഇന്ന് മൂന്നുമണിയോടു കൂടി പാണത്തൂര്‍ പട്ടുവത്തെ സ്വവസതിയില്‍ എത്തിക്കും. സംസ്‌കാരം നാളെ രാവിലെ
തലച്ചോറില്‍ ബബിള്‍സ് വരുന്ന പ്രത്യേക തരം അസുഖം: പാണത്തൂര്‍ സ്വദേശി മരണത്തിന് കീഴടങ്ങി; പട്ടുവത്തെ നിരവത്താനി എന്‍ ടി ബിജുവാണ് മരിച്ചത്
