കാഞ്ഞങ്ങാട് : ഗ്രേറ്റ് ബോംബെ സര്‍ക്കസ് 15 മുതല്‍ ഐങ്ങോത്ത് നഷ്ത്രഓഡിറ്റോറിയത്തിന്റെ മുന്‍വശത്തെ ഗ്രൗണ്ടില്‍ പ്രദര്‍ശനം ആരംഭിക്കുമെന്ന് മീഡിയ കോര്‍ഡിനേറ്റര്‍ ശ്രീഹരി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 15 ന് വൈകീട്ട് 7 ന്നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്യും വൈസ് ചെയര്മാന് അബ്ദുള്ള ബില്‍ ടെക്,കൗണ്‍സില്‍മാരായ കെ. ലത, പി അഹമ്മദലി, കെ.വി. സരസ്വതി, കെ. അനീശന്‍, കെ. പ്രഭാവതി, വിനീത് കൃഷ്ണന്,മുന്‍സിപ്പല്‍ സെക്രട്ടറി എം.കെ. ഷിബു എന്നിവര്‍ മുഖ്യാതിഥികളായും.
ഏത്യോപ്യന്‍ കലാകാരന്മാരുടെ ത്രസിപ്പിക്കുന്ന പ്രകടനം ആണ് പ്രധാന ആകര്‍ഷണം.
അബ്ദുറഹ്മാന് നുര്ഹുസെന് അബ്ദുള്ള, തഡെസ് എറിമിയാസ് ഗിര്‍മെ, മെകോനെന് ഹബ്തമു ഫിക്കാഡു, യി ഗ്രാം മെക്ഡെലവിറ്റ്, ഡെസലേഗ്, ടെഫെറ യിംലക്നേഷ് ഡെഗിഫ്, അയ്ലെ ടിനുന്സെന് അബ്രിഹേന്, ചെകോല് ഡെബാസു അമിലാക്, അഗിമാസ് ഗെറ്റ്നെറ്റ് മൊല്ല, കിഫ് ലെ അബെല്‍ ഗിര്‍മ എന്നീ ഏത്യോപ്യന്‍ കലാകാരന്മാര് അവതരിപ്പിക്കുന്ന സ്വിമ്മിങ് ബീം അക്രോബാറ്റിക്, ഡയാബോളോ, റോളര്‍ ബാലന്‍സ്, ക്ലബ്സ് ജഗ്ലിങ് എന്നിവയാണ് പ്രധാന ഇനങ്ങള്‍.
മലര്‍ന്നു കിടന്ന് ഉയര്‍ത്തിപ്പിടിച്ച കാല്‍പ്പാദത്തില്‍ ഘടിപ്പിച്ച സ്റ്റാന്റിലെ തട്ടുകളിലേക്കു0 അവിടുന്ന് ബാസ്കറ്റിലേക്കും നേപ്പാളിക്കാരി കൂനം ലാമ പന്തുകള്‍ തട്ടുമ്പോള്‍ തമ്പില്‍ കാണികള്‍ ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നു അവസാനബാസ്ക്കറ്റില് പന്തെത്തുമ്പോള്‍ അതൊരാരവമാവും. അതേ ഉദ്വേഗവും ആവേശവും തന്നെയാണ് റിങ് ബാലന്‍സും സ്കേറ്റ ങും കപ്പ് സോസറും ഫ്ലയിങ് ട്രപ്പീസും ക്രോസ് ബാറും കാണുമ്പോഴും സര്‍ക്കസ് കൂടാരത്തില്‍ കാണാന്‍ കഴിയുന്നത്.
കാണികളെ അതിശയിപ്പിക്കുന്ന രീതിയില്‍ മണിപ്പൂരി കലാകാരന്മാരുടെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മറ്റൊരു പ്രധാന ആകര്‍ഷണം. സോഡ് ആക്റ്റ്, ഗ്രൂപ്പ് ആക്രാബാറ്റിക്സ് അമേരിക്കന്‍ ലി0ബിങ് ബോര്‍ഡ്, റഷ്യന്‍ സ്പൈഡ് റിങ്, റഷ്യന്‍ ഡവിള്‍ ക്ലൌണ്‍ ഐറ്റം, റഷ്യന്‍ വെര്‍ട്ടിക്കല്‍ സ്വിങിങ് അക്രോബാറ്റ്, റഷ്യന്‍ ക്ലൌണ്‍ സ്കിപ്പിങ് റഷ്യന്‍ കാന്‍ഡില്‍ ബോണ്‍ലെസ്സ് ഐറ്റം എന്നിവ ഇതില്‍ ചിലതു മാത്രമാണ്. മെയ് വഴക്കത്തിന്റെയു0 കാഴ്ചകളുമായാണ് ഗ്രേറ്റ് ബോംബെ സര്‍ക്കസ് കലാകാരന്മാര് ഇവിടെ എത്തുന്നത്. റഷ്യന്‍ ബാലെയുടെ ചുവടു പിടിച്ച് അവര്‍ അവതരിപ്പിക്കുന്ന അതിസാഹസിക അത്ഭുത പ്രകടനങ്ങള്‍ അദ്ഭുതപരതന്ത്രരായി മാത്രമേ കാണികള്‍ക്ക് നോക്കിക്കാണാനാകൂ. അത്രയധികം വൈവിധ്യമേറിയ അഭ്യാസപ്രകടനങ്ങളാണ് കലാകാരന്മാര് കാഴ്ച വെക്കുന്നത്.
കുട്ടികളെയും സ്ത്രീകളെയും ആകര്‍ഷിക്കാന്‍ വിവിധ ഇനങ്ങളും സര്‍ക്കസ് കലാകാരന്മാര് അവതരിപ്പിക്കുന്നു. ഡോഗ്സ് അക്രോബാറ്റ്, ഡെന്റല്‍ ബാലന്‍സ്, ബാലന്‍സ് ഇന്‍ ട്രപ്പീസ് തുടങ്ങിയവയും വിവിധ ഇനങ്ങളില്‍ പെടുന്നവയാണ്. റഷ്യന്‍ ബാലെ സംഗീതത്തിന്റെ മാസ്മരികതാളത്തിനൊത്താണ് ഓരോ അഭ്യാസപ്രകടനവും നടക്കുക. ഗ്രേറ്റ് ബോംബെ സര്‍ക്കസില്‍ മുന്നൂറോളം ജീവനക്കാരില്‍ നൂറില്‍പരം പേര് സര്‍ക്കസ് കലാകാരന്മാരാണ്.
ഉച്ചക്ക് ഒരു മണി, 4മണി, 7മണി എന്നിങ്ങനെ ദിവസേന മൂന്ന് പ്രദര്‍ശന സമയം. ടിക്കറ്റ് നിരക്കുകള്‍ :- 150, 200, 300 ടിക്കറ്റ്നിരക്ക്.
