കാഞ്ഞങ്ങാട് : കുട്ടികളില്‍ ഉണ്ടാകുന്ന കാഴ്ച വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനും അവ കൃത്യമായ പരിചരണത്തിലൂടെ പരിഹരിക്കുന്നതിനുമായ് കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തന പരിധിയിലെ സ്ക്ളുകളില് നടത്തുന്ന പരിശോധനയക്ക് മുന്നോടിയായി കുട്ടികളിലെ കാഴ്ച വൈകല്യം കണ്ടെത്തുന്നതിനായ് അദ്ധ്യാപകര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. അദ്ധ്യാപകര്‍ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളെ പരിശോധിക്കുകയും വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി മാവുങ്കാല്‍ മാം ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ വിദഗ്ദ ചികിത്സയും സൗജന്യ കണ്ണടകളും നല്‍കുന്നതിന്റെ ഭാഗമായാണ് പരിശീലന ക്ലാസ് നല്‍കിയത്.40 ഓളം സ്കൂളുകളിലെ അദ്ധ്യാപകര്‍ പങ്കെടുത്ത് ലയണ്‍സ് സില്‍വര്‍ ജൂബിലി ഹാളില്‍ നടന്ന ക്യാമ്പ് ലയണ്‍സിന്റെ മുതിര്‍ന്ന അംഗവും ജനകീയ ഡോക്ടറുമായ എം ബല്‍റാം നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് പ്രസിഡന്റ് കണ്ണന് പാര്‍ത്ഥസാരഥി അദ്ധ്യക്ഷത വഹിച്ചു. മാംട്രസ്റ്റ് ഹോസ്പിറ്റല്‍ ചെയര്മാന് എം. കുഞ്ഞിരാമന് നമ്പ്യാര്‍ മുഖ്യഥിതി ആയി പങ്കെടുത്ത് പദ്ധതി വിശദീകരിച്ചു. ഹോസ്പിറ്റല്‍ പി.ആര് ഒ എ രാധാകൃഷ്ണന് ക്ലാസ് കൈകാര്യം ചെയ്തു. ലയണ്‍സ് സോണ്‍ ചെയര്‍പേഴ്സണ്‍ വി.സജിത്, അംഗങ്ങളായ കെ. ബാലകൃഷ്ണന് നായര്‍, എന്‍ അനില്‍ കുമാര്‍, എന്‍ അജയകുമാര്‍, സി. കുഞ്ഞിരാമന് നായര്‍, സി. വിജയന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി മധു മഠത്തില്‍ സ്വാഗതവും ട്രഷറര്‍ വി.വി രാജേഷ്നന്ദിയുംപറഞ്ഞു
