ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക: ഓട്ടോ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു ) അമ്പലത്തറ യൂണിറ്റ് വാര്‍ഷിക സമ്മേളനം സമാപിച്ചു

അമ്പത്തറ : പാറപ്പള്ളി ടി കെ ശ്രീധരന്‍ സ്മാരക ഹാളിലെ ടി വി കരിയന്‍ നഗറില്‍ നടന്ന സമ്മേളനം യൂണിറ്റ് പ്രസിഡന്റ് പ്രകാശന്‍ കണ്ണോത്തിന്റെ അദ്ധ്യക്ഷതയില്‍ ഓട്ടോ തൊഴിലാളി യൂണിയന്‍(സി ഐ ടി യു) കാസറഗോഡ് ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ ലോഹിതാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സുനില്‍കുമാര്‍ നീലങ്കാവ് രക്തസാക്ഷി പ്രമേയവും വേണു എം കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി വേണു എം കെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വിനു കുളിയന്മരം വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ഓട്ടോ തൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറി രാഘവന്‍ പള്ളത്തിങ്കാല്‍, , പുല്ലൂര്‍-പെരിയ ഡിവിഷന്‍ സെക്രട്ടറി സുനില്‍കുമാര്‍ വേലാശ്വരം, ഡിവിഷന്‍ പ്രസിഡന്റ് രാജന്‍ അമ്പത്തറ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പ്രസിഡന്റ് പ്രകാശന്‍ കണ്ണോത്ത് പതാക ഉയര്‍ത്തി.പുതിയ ഭാരവാഹികളായി പ്രകാശന്‍ കണ്ണോത്ത് (പ്രസിഡന്റ് ), സുനില്‍കുമാര്‍ നീലങ്കാവ് (വൈസ് പ്രസിഡന്റ് ), വേണു എം കെ ( സെക്രട്ടറി ), ഉണ്ണികൃഷ്ണന്‍ ( ജോയിന്റ് സെക്രട്ടറി ) , വിനു കുളിയന്‍മരം (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

error: Content is protected !!