കാഞ്ഞങ്ങാട് : നഗരസഭാ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ നടത്തിയ റെയ്ഡില്‍ അരിമല ഹോസ്പിറ്റല്‍ റോഡിലെ വീട്ടില്‍ നിന്നും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഡിസ്‌പോസിബിള്‍ ഗ്ലാസ്, ക്യാരി ബാഗ് എന്നിവയും ഉള്‍പ്പെടെ പിടിച്ചെടുത്തു. ഏകദേശം 532 കിലോ തൂക്കം വരുന്ന ഒന്നരലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് പിടിച്ചെടുത്തത്. നഗരസഭാ സെക്രട്ടറി എം.കെ.ഷിബുവിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്. ക്ലീന്‍ സിറ്റി മാനേജര്‍ പി.പി.ബൈജു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.മനോഹരന്‍, കെ.പി.രചന, നിമിഷ കുളങ്ങര, കെ.സുജന എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
