നീലേശ്വരം : കേരളാ അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷന് നീലേശ്വരം ബ്ലോക്ക് കണ്വെന്ഷന് വ്യാപാരഭവന് ഹാളില്‍ വെച്ച് നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി.വി സത്യന് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം. സജേഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി പി.ദിനേശന്, ജില്ലാ ട്രഷറര്‍ ജോസ്മോന് സിറിയക്, വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂനിറ്റ് പ്രസിഡന്റ് കെ.വി സുരേഷ് കുമാര്‍, മറ്റു ജില്ലാ ഭാരവാഹികളായ ബാബു ബാലകൃഷ്ണന്, യു.ആര് സുരേഷ്, സതീശന് ഉദുമ, ടി.സി സതീശന്, ബാബു കരിങ്ങാട്ട്, വിനോദ് മാതാ, കെ.വി സുനില്‍ രാജ്, ടി.കെ ഷിജു എന്നിവര്‍ പ്രസംഗിച്ചു. കെ.രാജന്, കെ. വിജീഷ് എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.
