രാജപുരം : വാര്‍ഡു പിടിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ മല്‍സര രംഗത്ത്. രാജപുരം പ്രസ് ഫോറത്തിലെ മുന്‍ പ്രസിഡന്റുമാരാണ്
കള്ളാര്‍ ഗ്രാമ പഞ്ചായത്തില്‍ സി പി എമ്മിന് വേണ്ടി ഈ കുറി മല്‍സര രംഗത്ത് ഇറങ്ങുന്നത്. മാതൃഭൂമി രാജപുരം റിപ്പോര്‍ട്ടര്‍ ജി.ശിവദാസന്‍ എല്‍.ഡി.എഫ്. സ്വതന്ത്രനായി കള്ളാര്‍ പഞ്ചായത്ത് 11-ാം വാര്‍ഡ് കരിന്ത്രം കല്ല് മല്സരിക്കുപ്പോള് ഇതേപഞ്ചായത്തില്‍
9-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാജപുരത്തെ ദേശാഭിമാനി ലേഖകന്‍ എ കെ രാജേന്ദ്രന് മത്സരിക്കുന്നത് .വര്‍ഷങ്ങളായി മലയോരമേഖലയില്‍ മാധ്യമപ്രവര്‍ത്തക രംഗത്ത് നിറഞ്ഞുനില്ക്കുന്ന ഇരുവരും നാട്ടുകാര്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ളവരാണ്. നിലവില്‍ ഇവര്‍ മല്‍സരിക്കുന്ന വാര്‍ഡുകള്‍ യുഡിഎഫിന്റെ കൈകളിലാണ്. ഇരുവരുടെ ജനസ്വാധീനം വഴി
വാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി കരുതുന്നത്. മലയോരത്തിന്റെ വികസനവും ലക്ഷ്യം വെച്ചിട്ടുള്ള പ്രവര്‍ത്തനമാണ് ഇരുവരും നടത്തി വന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവര്‍ത്തനമാരംഭിച്ചു വിവിധ തലങ്ങളില്‍ നേതൃത്വനിരയിലെത്തിയ എ കെ രാജേന്ദ്രന് കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി മാധ്യമപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു.
സിപിഐഎം വണ്ണാത്തിക്കാനം, ബ്രാഞ്ച് സെക്രട്ടറി, രാജപുരം ലോക്കല്‍ സെക്രട്ടറി, എസ്എഫ്ഐ കാഞ്ഞങ്ങാട് ഏരിയ ഭാരവാഹി, ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി, ബ്ലോക്ക് കമ്മിറ്റി അംഗം എന്നി നിലവിലുള്ള പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വന്തം നാട്ടില്‍ ഗ്രന്ഥശാല തുടങ്ങി ജനങ്ങളെ അക്ഷര വെളിച്ചത്തിലേക്ക് നയിച്ച രാജേന്ദ്രന് വായനശാല സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു.
