മുസ്ലിംലീഗ് ചിത്താരി മഡിയന്‍ ആറാം വാര്‍ഡ് ജനറല്‍ കണ്‍വെന്‍ഷന്‍ നടത്തി

ചിത്താരി: അജാനൂര്‍ മുസ്ലിം ലീഗ് ചിത്താരി മഡിയന്‍ ആറാം വാര്‍ഡ് ജനറല്‍ കണ്‍വെന്‍ഷനും ഉപഹാര സമര്‍പ്പണവും ,
ഫണ്ട് കൈമാറ്റവും നടന്നു,സൗത്ത് ചിത്താരി മാട്ടുമ്മല്‍ മുഹമ്മദ് ഹാജി സൗധം മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വണ്‍ഫോര്‍ അബ്ദുല്‍റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡന്റ് അഹമ്മദ് കപ്പണക്കാല്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി സി പി സുബൈര്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി, നീരിക്ഷകന്മാരയ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഹസൈനാര്‍ മുക്കൂട്,സെക്രട്ടറി ഖാലിദ് അറബികാടത്ത് , ശംസുദ്ദിന്‍ മാട്ടുമ്മല്‍ ആസിഫ് ബദര്‍ നഗര്‍’ കരീം മൈത്രി ,അന്‍വര്‍ ഹസ്സന്‍,ഹക്കീം തണ്ടുമ്മല്‍,
ലീഗ് മജീദ് സി കെ ഇര്‍ഷാദ് സംസാരിച്ചു, ചടങ്ങില്‍ വെച്ച് എംഎസ്എഫ് യൂണിറ്റിന് പ്രവര്‍ത്തന ഫണ്ട് കൈമാറി,
മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച വാര്‍ഡ് മെമ്പര്‍ സി കെ ഇര്‍ഷാദിനെ ചടങ്ങില്‍ വെച്ച് അനുമോദിച്ചു.
ട്രഷറര്‍ ജിദ്ദ അബ്ദുല്ലഹാജി നന്ദി പറഞ്ഞു.

error: Content is protected !!