വെള്ളരിക്കുണ്ട്: ആരോഗ്യ വകുപ്പിന്റെയും, ബളാല്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബും സംയക്തമായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മിഷന് റാബിസ് എഡ്യുക്കേഷന്‍ ഓഫീസര്‍ ജിഷ്ണു കൃഷ്ണന് ക്ലാസ് എടുത്തു.
നായകളുടെ കടി, പോറല്‍, മാന്തല്‍, ഉമിനീരുമായി സമ്പര്‍ക്കം എന്നിവയുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളും, നായകളില്‍ നിന്നോ, പേ വിഷബാധ പടര്‍ത്തുവാന്‍ സാധ്യതയുള്ള മറ്റു മൃഗങ്ങളില്‍ നിന്നോ രോഗം മനുഷ്യരിലേക്ക് പകരാം.പേവിഷബാധ അതീവ മാരകമായതിനാല്‍ ശുശ്രൂഷയെ കുറിച്ചും, റാബിസ് വാക്സിനേഷനെ കുറിച്ചുമുള്ള അറിവ് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഉപകാര പ്രദമായി. പി.ടി.എ പ്രസിഡന്റ് സുരേഷ് മുണ്ടമാണി, വൈസ് പ്രസിഡന്റ് കെ രവീന്ദ്രന്, ടീച്ചര്‍മാരായ സോന തോമസ്, മോഹന്‍ ബാനം എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് രജിത കെ.വി സ്വാഗതവും, സാവിത്രി ടീച്ചര്‍ നന്ദിയും പറഞ്ഞു.
