വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: അറസ്റ്റിലായ പ്രതിക്കെതിരെ വീണ്ടും വിസ തട്ടിപ്പിന് കേസ്

നീലേശ്വരം : വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്ത തട്ടിപ്പ് കേസുകളിലെ പ്രതി നീലേശ്വരം ചിറപ്പുറം പാലക്കാട്ടെ ഉല്ലാസ് കുഞ്ഞമ്പു(40)വിനെതിരെ നീലേശ്വരത്തും വിസ തട്ടിപ്പിന് കേസെടുത്തു. ചായ്യോത്ത് കണിയാടയിലെ കാവുംതലക്കല്‍ ഹൗസില്‍ കെ സുരേന്ദ്രന്റെ പരാതിയിലാണ് നീലേശ്വരം പോലീസ് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയതിനു കേസെടുത്തത്. സുരേന്ദ്രന്റെ മകന് ലിത്വാനിയയിലേക്ക് വിസ നല്‍കാമെന്നും പറഞ്ഞ് 2023 ഡിസംബര്‍ 15 നും 2024 ഫെബ്രുവരി 29 നും രണ്ടു തവണകളിലായി 781826 രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് സുരേന്ദ്രന്റെ പരാതി.
നെതര്‍ലാന്റിലേക്ക് വിസ നല്‍കാമെന്നു വിശ്വസിപ്പിച്ച് വെസ്റ്റ് എളേരി, മങ്കത്തെ സജീവന്‍ നിന്നും ഏഴു ലക്ഷം രൂപ തട്ടിയ കേസില്‍
വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങുന്ന വഴി ഇന്നലെ രാവിലെയാണ് ബംഗ്‌ളൂരു വിമാനത്താവളത്തില്‍ വച്ച് ഉല്ലാസിനെ
ചിറ്റാരിക്കല്‍ എസ് ഐ മധുസൂദനന്‍ മടിക്കൈയും സംഘം അറസ്റ്റു ചെയ്തത്. പ്രതിക്കെതിരെ നേരത്തെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ എ.എസ്.ഐ ബ്രിജേഷ് കുട്ടമത്ത് എസ് സി പി ഒ ഷിന്റോ അബ്രഹാം, ഡ്രൈവര്‍ നിധീഷ് എന്നിവര്‍ ഉണ്ടായിരുന്നു.

error: Content is protected !!