ഉദുമ: കാസര്‍കോട്, മഞ്ചേശ്വരം, ഉദുമയിലെ എന്നിവിടങ്ങളിലെ പഴയകാല കബഡി കളിക്കാരുടെ കൂട്ടായ്മയായ മാസ്റ്റേഴ്സ് കബഡി ഗ്രൂപ്പ് ഉദുമ പള്ളത്തില്‍ വെച്ച് വെറ്ററന്‍സ്, സീനിയര്‍ കബഡി ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. വെറ്ററന്‍സ് വിഭാഗത്തില്‍ വീരഹനുമാന്‍ കറന്തക്കാട് ഒന്നാം സ്ഥാനവും യോദ്ധാസ് നീലേശ്വരം രണ്ടാം സ്ഥാനവും ചങ്ക്സ് ചെറുവത്തൂര്‍ മൂന്നാം സ്ഥാനവും നവോദയ പരവനടുക്കം നാലാം സ്ഥാനവും നേടി. കുമാര്‍ പാലക്കാട് (വീരഹനുമാന്‍) മികച്ച കളിക്കാരനായി, ബെസ്റ്റ് റൈഡര്‍ സുദേഷ് (യോദ്ധാസ്) ക്യാച്ചര്‍ കോയ മലപ്പുറം (വീരഹനുമാന്‍) തെരെഞ്ഞെടുക്കപ്പെട്ടു. സീനിയര്‍ വിഭാഗത്തില്‍ റെഡ് വേള്‍ഡ് കൊപ്പല്‍ ഒന്നാം സ്ഥാനവും ഫ്രണ്ട്‌സ് ആറാട്ടുകടവ് രണ്ടാം സ്ഥാനവും നവചേതന ബാടൂര്‍ മൂന്നാം സ്ഥാനവും വിക്ടറി പള്ളം നാലാം സ്ഥാനവും നേടി. വിനീഷ് ആറാട്ടുകടവ് മികച്ച കളിക്കാരനായി. ആദര്‍ശ് കൊപ്പല്‍ ബെസ്റ്റ് റൈഡര്‍, നിവേദ് കൊപ്പല്‍ ബെസ്റ്റ് ക്യാച്ചര്‍, സച്ചിന്‍ ആറാട്ടുകടവ് ബെസ്റ്റ് എമെര്‍ജിങ് പ്ലയെര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ടു. സംഘാടക സമിതി ചെയര്‍മാന്‍ രാമകൃഷ്ണന്‍ പള്ളം, ജനറല്‍ കണ്‍വീനര്‍ കെ ടി പുരുഷോത്തമന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരം രാവിലെ മധു മുതിയക്കാല്‍ ഉദ്ഘാടനം ചെയ്തു. ശ്രീധരന്‍ വയലില്‍, തമ്പാന്‍ അച്ചേരി, പ്രഭാകരന്‍ തെക്കേക്കര, കെ ബി എം ശരീഫ് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയില്‍ വെച്ച് പഴയ കാല കബഡി താരങ്ങളെആദരിച്ചു.
