കാഞ്ഞങ്ങാട് : സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ പെന്ഷന് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയെ റോട്ടറി സ്പെഷ്യല്‍ സ്കൂള്‍ പി.ടി.എ.പൊതുയോഗം സ്വാഗതം ചെയ്തു. വരുമാന പരിധി ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ ഒന്നുമില്ലാതെ, ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ മാതാക്കളെയും പദ്ധതിയില്‍ ഉള്‍പെടുത്താന്‍ നടപടിയുണ്ടാവണമെന്ന് പൊതുയോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സുബൈര്‍ നീലേശ്വരം അധ്യക്ഷത വഹിച്ചു, പെയ്ഡ് ജില്ലാ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു, പ്രിന്‍സിപ്പാള്‍ ബീന സുകു സ്വാഗതം പറഞ്ഞു, കേരള കേന്ദ്ര സര്‍വകലാശാല, മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്സിന്റെ നേതൃത്വത്തില്‍ ഡോ.ഷഹന മലപ്പുറം കെയര്‍ ഹോം വിഷയത്തില്‍ പ്രഭാഷണം നടത്തി, മദര്‍ പി.ടി.എ പ്രസിഡന്റ് കെ.ബിന്ദു, കേന്ദ്ര സര്‍വകലാശാല സോഷ്യല്‍ വര്‍ക്കര്‍ വിദ്യാര്‍ത്ഥി ഫത്തഹിയ എന്നിവര്‍ സംസാരിച്ചു.
