പുല്ലൂര്‍ മേഖല കോണ്‍ഗ്രസ് കമ്മിറ്റിക്കും പ്രിയദര്‍ശിനി കലാകായിക സമിതിക്കും വേണ്ടി നിര്‍മ്മിച്ച പ്രിയദര്‍ശിനി മന്ദിരത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 25, 26,28 തിയ്യതികളില്‍; സാമ്പത്തിക സമാഹരണത്തിന്റെ ഉദ്ഘാടനം നടന്നു

പുല്ലൂര്‍ :പുല്ലൂര്‍ മേഖല കോണ്‍ഗ്രസ് കമ്മിറ്റിക്കും പ്രിയദര്‍ശിനി കലാകായിക സമിതിക്കും വേണ്ടി നിര്‍മ്മിച്ച പ്രിയദര്‍ശിനി മന്ദിരത്തിന്റെ ഉല്‍ഘാടനം ഡിസംബര്‍ 25, 26,28 തിയ്യതികളില്‍ വിവിധകലാ കായികപരിപാടി
കളോടെ നടത്താന്‍ തീരുമാനം. ഇതിന്റെ സാമ്പത്തിക സമാഹരണത്തിന്റെ ഉദ്ഘാടനംനടന്നു. സഹകരണവകുപ്പില്‍ നിന്നും അസിസിസ്സ്റ്റന്റ് റജിസ്ട്രാറായിവിരമിച്ച കെ.കുഞ്ഞമ്പു,ആയംപാറ സ്‌ക്കുളില്‍നിന്നും ഹെഡ് മിസായി വിരമിച്ച വി.വി.നാരായണി കുട്ടി ടീച്ചറില്‍ നിന്നും ആദ്യഫണ്ട് സംഘാടക സമിതി ചെയര്‍മാന്‍ സി. രാജന്‍ പെരിയയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ മണ്ഡലം പ്രസിഡന്റ് കെ.വി.ഗോപാലന്‍, പെരിയ ബേങ്ക് പ്രസിഡന്റ് ടി.രാമകൃഷ്ണന്‍, രക്ഷാധികാരി എം.വി നാരായണന്‍, കെ. വേണുഗോപാലന്‍, കണ്‍വീനര്‍ ദാമോദരന്‍ മധുരംമ്പാടി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മന്‍ എം.വി.ജോതിരാജ് , കണ്‍വീനര്‍ കെ.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.ജനറല്‍ കണ്‍വീനര്‍ എം.വിപത്മനാഭന്‍ സ്വാഗതവും,ട്രഷറര്‍ ടി. തമ്പാന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!