കാലാചാര്യ പനയാല്‍ ചന്ദ്രശേഖരമാരാര്‍ക്കും പനയാല്‍ മോഹന മാരാര്‍ക്കും നല്‍കുന്ന സുവര്‍ണമുദ്രാസമര്‍പ്പം ചന്ദ്രമോഹനം നാളെ

കാഞ്ഞങ്ങാട് : കേരളീയ വാദ്യകലാരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട കാലാചാര്യ പനയാല്‍ ചന്ദ്രശേഖരമാരാര്‍ക്കും പനയാല്‍ മോഹന മാരാര്‍ക്കും നല്‍കുന്ന സുവര്‍ണമുദ്രാസമര്‍പ്പം പരിപാടി ചന്ദ്രമോഹനം നവംബര്‍ 11ന് വിവിധപരിപാടികളോടെ പനയാല്‍ ശ്രീമഹാലിംഗ്വേര ക്ഷേത്രപരിസരത്ത് നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9ന് ക്ഷേത്രകലാഅക്കാദമി ചെയര്‍മാന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ സി വി സുരേഷ് 68 അധ്യക്ഷനാവും. തുടര്‍ന്ന് അമ്പലപ്പുഴവിജയകുമാറിന്റെ സോപാന സംഗീതം അരേങ്ങേറും. 11 മണിക്ക് മട്ടന്നുര്‍ സതിശന്‍ നമ്പൂതിരിയും മഡിയന്‍ രാധാകൃഷ്ണമാരാറും നയിക്കുന്ന കേളികൊട്ട് , 11.30ന് കഴുല്‍പ്പറ്റ്, കൊമ്പ് പറ്റ് അവതരണവും വാസുദേവ മണികണ്ഠന്‍ കുട്ടമത്തിന്റെ ഓടക്കുഴല്‍ തുടര്‍ന്ന് സമൂഹസദ്യ. ഉച്ചക്ക് രണ്ടുമണിക്ക് സൗഹൃദ സംഗമം. പനയാല്‍ കലയും സാഹിത്യവും പരിപാടി ഡോ. വി ബാലകൃഷ്ണന്‍ മോഡറേറ്ററാവും. പിവികെ പനയാല്‍, ഉല്‍പ്പന്‍വി നായര്‍ തുടങ്ങിയ പനയാലിലെ വിവിധ കലാരംഗത്തെ പ്രമുഖര്‍ അനുഭവങ്ങള്‍ പങ്കുവെക്കും. മുന്നുമണിക്ക് മട്ടന്നൂര്‍ ശിവരാജ് മാരാറും ചിറക്കല്‍ നിധിഷ് മരാറും നയിക്കുന്ന ഇരട്ടതായമ്പക, 4.30ന് പുരാസ്‌കാരജേതാക്കളെ ആനയിച്ചുളള സ്വീകരണ ഘോഷയാത്ര. തുടര്‍ന്ന് ഗുരുവന്ദനം.തുടര്‍ന്ന് നടക്കുന്ന ആദരസേമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ രാജ്മോഹന്‍ ഉണ്ണി്ത്താന്‍ എം പി , സിഎച്ച് കുഞ്ഞമ്പു എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാവും. സുവര്‍ണമുദ്രാ പുരസ്‌കാരങ്ങള്‍ പത്മശ്രീ മട്ടനൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ സമ്മാനിക്കും. കേരള പുരക്കളി അക്കാദമി ചെയര്‍മന്‍ കെ കുഞ്ഞിരാമന്‍ പൊന്നാട അണിയിക്കും. കീര്‍ത്തിഫലക സമര്‍പ്പണം കേരളാ പൂരക്കളി അക്കാദമി വൈസ് ചെയര്‍മാന്‍ കെ വി കുഞ്ഞിരാമന്‍ നടത്തും. പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍ കീര്‍ത്തിപത്രം സമര്‍പ്പിക്കും. ശുകപുരം രാധാകൃഷ്ണ മാരാര്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ ശിവരാമന്‍ മേസ്ത്രി, വര്‍ക്കിംഗ് ചെയര്‍മാന്‍ സി.വി.സുരേഷ് അരവത്ത്, ജനറല്‍ കണ്‍വീനര്‍ മണികണ്ഠന്‍ ഉപ്പിലികൈ, അജയന്‍ പനായാല്‍, ബാബു പനയാല്‍, രഘുപനയാല്‍ എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!