തപാല്‍ ഓഫീസുകള്‍ അടച്ചു പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക – എന്‍ എഫ് പി ഇ; കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ വെച്ച് നടന്ന പരിപാടി സിഐടിയുജില്ലാ സെക്രട്ടറി വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: തപാല്‍ ഓഫീസുകള്‍ അടച്ചു പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക, ജി.ഡി. എസ്സ് ജീവനക്കാരെ എട്ടാം ശമ്പള കമ്മീഷന്റെ പരിധിയില്‍ ഉള്‍പെടുത്തുക എന്നും എന്‍.എഫ്.പി.ഇ- (എ ഐ ജി ഡി എസ് യു)സംയുക്ത ഡിവിഷണല്‍ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ വെച്ച് നടന്ന പരിപാടി സിഐടിയുജില്ലാ സെക്രട്ടറിവി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. പി 3 യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഹരി പതാക ഉയര്‍ത്തി. സമ്മേളനത്തില്‍ കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ആര്‍ പ്രമോദ്, എന്‍എഫ്പിഇ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി വി രാജേന്ദ്രന്‍, എന്‍.എഫ്.പി.ഇ പി 4 അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി ശിവദാസ്, എഫ് എസ് സി ടി ഒ ജില്ലാ സെക്രട്ടറി കെ ഹരിദാസ്, ജിഡിഎസ് മുന്‍ സര്‍ക്കിള്‍ ട്രഷറര്‍ മോഹനന്‍, കെ പി പ്രേംകുമാര്‍, ബാബുരാജന്‍ കെ ആര്‍, വിന്‍സെന്റ് കെ വി, ഉണ്ണികൃഷ്ണന്‍ കെ, സി കെ അശോക് കുമാര്‍, എന്നിവര്‍ സംസാരിച്ചു. പി വി ശരത് സ്വാഗതവും സി രാഘവന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍: പി 3 യൂണിയന്‍ സെക്രട്ടറി:എം വിപിന്‍ , പ്രസിഡന്റ്:കെ പി പ്രേംകുമാര്‍, ട്രഷറര്‍:കെ പി റിജു. പി 4 യൂണിയന്‍ സെക്രട്ടറി:കെ ഉണ്ണികൃഷ്ണന്‍ , പ്രസിഡന്റ്:ഒ രാജീവന്‍ , ട്രഷറര്‍:വി ജയേഷ് .
ജി ഡി എസ്സ് യൂണിയന്‍ സെക്രട്ടറി:സി രാഘവന്‍, പ്രസിഡന്റ്:വി വി രാജന്‍, ട്രഷറര്‍:പിപികിരണ്‍.

error: Content is protected !!