സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറി മുക്കട കുണ്ടൂരിലെ സി.ബാലന്‍ അന്തരിച്ചു

കരിന്തളം: മുക്കട കുണ്ടൂരിലെ സി.ബാലന്‍ (68) അന്തരിച്ചു. സി പി ഐ (എം) മുക്കട . കീഴ് മാല മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. നിലവില്‍ സി പി ഐ (എം) മുക്കട ബ്രാഞ്ചംഗമാണ്. നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സി ഐ ടി യു കരിന്തളം ഈസ്റ്റ് ഡി വി ഷന്‍ ട്രഷറാണ്. കെ.എസ് കെ ടി യു കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മറ്റിയംഗം കാലിച്ചാമരം റെഡ് സ്റ്റാര്‍ ക്ലബ്ബ് സെക്രട്ടറി എന്നി നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കീഴ്മാലയിലെ പരേതനായ ചിരുകണ്ടന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: കെ.ശാരദ. മക്കള്‍ : കെ . പ്രിയേഷ് (ഇന്ത്യന്‍ കോഫി ഹൗസ് ധര്‍മ്മശാല ) കെ. പ്രവീഷ് ( ഓട്ടോ ഡ്രൈവര്‍ കുമ്പള പ്പള്ളി ) കെ. പ്രജീഷ് (കെസിസി പി എല്‍ തലയടുക്കം), കെ.സുഭാഷ് (ഗള്‍ഫ് ) . മരുമക്കള്‍: നിധിന (പുലിയന്നൂര്‍ചീമേനി), സ്‌നേവി (ഇരിട്ടി ), അഖില (മാണിയാട്ട്), ദിവ്യശ്രി (മുള്ളേരിയ ) . സഹോദരങ്ങള്‍: സി.നാരായണന്‍ (സിപിഐ (എം) കീഴ് മാല ബ്രാഞ്ചംഗം ചുമട്ട്‌തൊഴിലാളി ചോയ്യങ്കോട്) ,സി. മധു (കൊല്ലമ്പാറ ), സി. തങ്കരാജന്‍ (സിപിഐ (എം) കാര്യളം ബ്രാഞ്ചംഗം -മടിക്കൈ ), സി. പത്മാവതി(ചെമ്പ്രകാനം).

error: Content is protected !!