പുല്ലൂര്‍: അടോട്ട് മുത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയില്‍ പെട്ട താളിക്കുണ്ട് താനത്തിങ്കാല്‍ ചെറിയ ഇടച്ചി വയനാട്ടു കുലവന് ദേവസ്ഥാനം വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം 2026 മാര്‍ച്ച് 10, 11, 12 തീയതികളില്‍ നടക്കും. ദേവപ്രശ്ന ചിന്തയും ആഘോഷ കമ്മറ്റി രൂപീകരണ യോഗവും ദേവസ്ഥാനത്ത് നടന്നു. ജോത്സ്യര് വിനോദ് കപ്പണക്കാല്‍ പ്രശ്ന ചിന്തയ്ക്ക് നേതൃത്വം നല്കി. മാര്‍ച്ച് 5 ന് കൂവ്വം അളക്കലും മാര്‍ച്ച് 8 ന് കലവറ നിറയ്ക്കല്‍ ചടങ്ങും നടക്കും. ആഘോഷകമ്മറ്റി രൂപീകരണ യോഗം രാജ്മോഹന്‍ ഉണ്ണിത്താന് എം പി ഉദ്ഘാടനം ചെയ്തു. ദേവസ്ഥാന പ്രസിഡന്റ് കുമാരന് വയ്യേത്ത് അധ്യക്ഷത വഹിച്ചു. എം.എല്‍.എ മരായ സി.എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്,ബാലകൃഷ്ണന് പെരിയ,എ. വേലായുധന്,ചന്ദ്രന് കരിച്ചേരി,കോയ്മ വി.ഉണ്ണികൃഷ്ണന്, പഞ്ചായത്ത് അംഗങ്ങമായഎ.ഷീബ.സിന്ധു ബാബു, എം.വി.നാരായണന്, അടോട്ട് പഴയ സ്ഥാനംപ്രസിഡന്റ് ഹരിഹരന് മൂലക്കണ്ടം, കെ.വി.കുഞ്ഞമ്പു, കെ.വി.അനില്‍ കുമാര്‍, വി.നാരായണന്,പി. പരമേശ്വന്,ചന്ദ്രന് മരുതളം, രാജന് മധുരമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു. ദേവസ്ഥാന സെക്രട്ടറി വിശ്വന് വയ്യോത്ത് സ്വാഗതവും എം.വി.നാരയണന് പുല്ലൂര്‍ നന്ദിയും പറഞ്ഞു. ആഘോഷ കമ്മറ്റി ഭാരവാഹികളായി സി.രാജന് പെരിയ (ചെയര്മാന്), കെ. കുമാരന് വയ്യോത്ത് കണ്‍വീനര്‍), രാജന് മധുരമ്പാടി(ട്രഷറര്‍), വിശ്വന് വയ്യോത്ത് (കോര്‍ഡിനേറ്റര്‍),ജാനകിയമ്മ മധുരമ്പാടി(മാതൃസമിതി ചെയര്മാന്), എം.നാരായണി (മാതൃ സമിതി കണ്‍വീനര്‍) എ.ഷീബ (വര്‍ക്കിംഗ് ചെയര്മാന്) എന്നിവരെ തിരഞ്ഞെടുത്തു.
