റിട്ട. എസ് ഐ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു; കൊടക്കാട് വേങ്ങാപ്പാറ സ്‌കൂളിന് സമീപത്തെ മംഗലത്ത് രാമചന്ദ്ര വാര്യര്‍ ആണ് മരണപ്പെട്ടത്

ചെറുവത്തൂര്‍: റിട്ട. എസ്.ഐ. റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു. ചീമേനി കൊടക്കാട് വേങ്ങാപ്പാറ സ്‌കൂളിന് സമീപത്തെ മംഗലത്ത് രാമചന്ദ്ര വാര്യര്‍ (65) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് പാലക്കാട് റെയില്‍വെ പ്ലാറ്റുഫോമില്‍ കുഴഞ്ഞു വീണത്. രാമചന്ദ്രവാര്യരെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാഞ്ഞങ്ങാടും പയ്യന്നൂരിലും എസ്.ഐ.യായി സേവനമനുഷ്ഠിച്ചിരുന്നു.

error: Content is protected !!