യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ എല്‍ഡിഎഫ് നിഷേധിച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കും; രമേശ് ചെന്നിത്തല

ഉദുമ: കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിഷേധിച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുമെന്ന് മുന്‍ പ്രതിപക്ഷനേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ സൈന്യമാണ് മത്സ്യതൊളിലാളികള്‍ എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെറിയ ചെറിയ ആളുകള്‍ക്കൊക്കെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചപ്പൊള്‍ മത്സ്യതൊഴിലാളികള്‍ക്ക് ഒരു രൂപയുടെ ആനുകൂല്യംപോലും പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു. അഖിലേന്ത്യ മത്സ്യതൊളിലാഴി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സമ്മേളനം ഉദുമയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എഐസിസി വര്‍ക്കിംഗ് കമ്മിറ്റിയംഗംകൂടിയായ രമേശ് ചെന്നിത്തല. ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. മത്സ്യതൊഴിലാളികള്‍ക്ക് പുനര്‍ഗേഹം പദ്ധതിക്ക് 10 ലക്ഷം രൂപയുളളത് 25 ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു. മത്സ്യതൊഴിലാളി കേണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലീല കൃഷ്ണന്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ നീലകണ്ഠന്‍, യൂഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ആര്‍ ഗംഗാധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍ വിദ്യാസാഗര്‍, ഡിസിസി പ്രസിഡന്റ് വൈസ് പ്രസിഡന്റ് ബി പി പ്രദീപ്കുമാര്‍, മഹിള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സിന്ധു കെ, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ഭക്തവത്സലന്‍, മണ്ഡലം പ്രസിഡന്റ് ശ്രീധരന്‍ വയലില്‍, കെ മനോഹരന്‍, ജി നാരായണന്‍, കെ ബാലകൃഷ്ണന്‍, ശംഭു ബേക്കല്‍ എന്നിവര്‍ സംസാരിച്ചു. മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ ബാബു സ്വാഗതവും ജനറല്‍ സെക്രട്ടറി പ്രദീപന്‍ തുരുത്തി നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി പാലക്കുന്നില്‍ നിന്ന് ഉദുമയിലേക്ക് മത്സ്യതൊഴിലാളികളികളുടെ പ്രകടനവും നടന്നു.

error: Content is protected !!