എല്‍ഡിഎഫിനെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങാന്‍ ഓള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേഴ്സ് യൂണിയന്‍

കാഞ്ഞങ്ങാട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങാന്‍ ഓള്‍കേരള ഡ്രൈവിംഗ്സ്‌കുള്‍ വര്‍ക്കേഴ്സ്യൂണിയന്‍ സിഐടിയു ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഡ്രൈവിംഗ് സ്‌കുള്‍ മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനും തൊഴിലാളി ദ്രോഹ നടപടിക്കുമെതിരെ നവംബര്‍ 29ന് നടത്തുന്ന ട്രാന്‍്‌സ്പോര്‍ട് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് വിജയിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. കോണ്‍ഫഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി വി ശ്രീജിത്ത് അധ്യക്ഷനായി.കെ ഉണ്ണിനായര്‍, വെങ്ങാട്ട് ശശി, എന്നിവര്‍ സംസാരിച്ചു ജില്ലാ സെക്രട്ടറി എച്ച് ജി ഗുരു പ്രസാദ്സ്വാഗതംപറഞ്ഞു

error: Content is protected !!