അട്ടേങ്ങാനം : 2026 എപ്രില്‍ 3,4,5 തീയ്യതികളില്‍ നടക്കുന്ന ബാത്തൂര്‍ ശ്രീഭഗവതിക്ഷേത്ര പരിധിയിലെ കരിച്ചേരി തറവാട് കോയ്മയായുള്ള ചെന്തളം പുതിയവളപ്പ് ശ്രീവയനാട്ട്കുലവന്‍ തെയ്യം കെട്ടിന്റെ രാശിചിന്തയും ആഘോഷകമ്മറ്റിരൂപീകരണവുംനടന്നു. ഉത്തരമലബാര്‍ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് സി.രാജന്‍ പെരിയ ഉദ്ഘാടനം ചെയ്തു. ബാത്തൂര്‍ ക്ഷേത്രസമിതി പ്രസിഡന്റ് ഇ കെ ഷാജി അധ്യക്ഷനായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്‍, കരിക്കെ പ്രസിഡന്റ് എം ബാലചന്ദ്രന്‍ നായര്‍,പഞ്ചായത്തംഗങ്ങളായ എന്‍ എസ് ജയശ്രീ, പി. ഗോപി,കരിച്ചേരികുഞ്ഞമ്പു നായര്‍, നാരായണന്‍ കെളത്തുര്‍, പി. അശോകന്‍, പി. രാജേഷ് ,നാരായണന്‍ നായര്‍ പുതിയകണ്ടം,ചന്ദ്രന്‍വെളിച്ചപ്പാടന്‍,എച്ച്. നാഗേഷ്, കെ. ബാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ വെള്ളമുണ്ട എന്നിവര്‍ സംസാരിച്ചു. പി. സുരേഷ്‌കുമാര്‍ സ്വാഗതവും ജയന്‍ചെന്തളം നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ കമ്പിക്കാനം തമ്പാന്‍ നായര്‍(ചെയര്‍മാന്‍), ഇ കെ ഷാജി (വര്‍ക്കിംഗ് ചെയര്‍ാമന്‍}, സി. ചന്ദ്രന്‍ (ജനറല്‍ കണ്‍വീനര്‍), ബിജു ബാത്തൂര്‍(ട്രഷറര്‍).
