ഷാർജ അന്തർ ദേശീയ പുസ്തക മേളയിൽ വെച്ച് ഒലിവ് പ്രസിദ്ധീകരിച്ച “സി മുഹമ്മദ് കുഞ്ഞിയുടെ ചരിത്രം തേടി ഒരു ലോക സഞ്ചാരം ” എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര നിർവ്വഹിച്ചു. കേരള വഖഫ് ബോർഡ് മെമ്പർ അഡ്വ. പി വി സൈനുദ്ധീൻ, ഷാർജയിലെ വ്യവസായ പ്രമുഖൻ പി പി അബ്ദുൾ റഹിമാൻ എന്നിവർ ചേർന്നാണ് പുസ്തകം ഏറ്റുവാങ്ങിയത്. ചടങ്ങിൽ നിരവധി എഴുത്തുകാരും പ്രസാധകരും ഷാർജയിലെ പൗര പ്രമുഖരും സംബന്ധിച്ചു
