പെരിയ: ഓട്ടോ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു ) പെരിയ ബസ് സ്റ്റോപ്പ് യൂണിറ്റ് വാര്‍ഷിക സമ്മേളനം സമാപിച്ചു. ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പെരിയ ബസാര്‍ ശേഖരന്‍ നായര്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം യൂണിറ്റ് പ്രസിഡന്റ് രത്‌നാകരന്റെ അദ്ധ്യക്ഷതയില്‍ ഓട്ടോ തൊഴിലാളി യൂണിയന്‍(സി ഐ ടി യു) കാസറഗോഡ് ജില്ലാ പ്രസിഡന്റ് പി എ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. മോഹനന്‍ രക്തസാക്ഷി പ്രമേയവും സതീശന്‍ ഏലോത്തടുക്കം അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീനിവാസന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ചന്ദ്രന്‍ പി സി വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി രാഘവന്‍ പള്ളത്തിങ്കാല്‍, ,ഓട്ടോ തൊഴിലാളി യൂണിയന്‍ പുല്ലൂര്‍-പെരിയ ഡിവിഷന്‍ സെക്രട്ടറി സുനില്‍കുമാര്‍ വേലാശ്വരം, ഡിവിഷന്‍ പ്രസിഡന്റ് രാജന്‍ അമ്പത്തറ, ഏരിയ കമ്മിറ്റി അംഗം സതീശന്‍ തണ്ണോട്ട് എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പ്രസിഡന്റ് രത്‌നാകരന്‍ പതാക ഉയര്‍ത്തി.പുതിയ ഭാരവാഹികളായി സതീശന്‍ എലോത്തടുക്കം (പ്രസിഡന്റ് ), ബാലന്‍ കാപ്പിയവീട് (വൈസ് പ്രസിഡന്റ് ), ശ്രീനിവാസന്‍ ( സെക്രട്ടറി ), അശോകന്‍ കുറ്റിപ്പുറം ( ജോയിന്റ് സെക്രട്ടറി ) , ചന്ദ്രന്‍ പി സി (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.
