കാഞ്ഞങ്ങാട്:പുരാതനവും ചരിത്ര പ്രാധാന്യവുമുള്ള കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ എക്‌സൈസ് ഓഫീസിന് സമീപത്തായുള്ള നെല്ലിക്കാട്ട് ഈങ്ങയില്‍ വീട് തറവാട് ശ്രീമത് ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ മാക്കരംകോട്ട് വിഷ്ണു കുണ്ഡലായര്‍ മുഖ്യകാര്‍മികത്വത്തില്‍ യജ്ഞ ആചാര്യന്‍ ബ്രഹ്‌മശ്രീ മാങ്കുളം ഗോവിന്ദന്‍ നമ്പൂതിരിയും സംഘവുമാണ് പാരായണം നടത്തുന്നത്. തുടക്കം കുറിച്ച് രാവിലെ മുത്തുകുടകളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയില്‍ നിരവധി ഭക്ഷ്യ വിഭവങ്ങളുമായി കലവറക്കല്‍ ഘോഷയാത്ര സ്ത്രീകളുടെയും കുട്ടികളുടെയും നിരവധി ആളുകളുടെയും പങ്കാളിത്തത്തില്‍ നെല്ലിക്കാട്ട് പൂക്കത്ത് വളപ്പ് തറവാട്ടില്‍ നിന്നും പുറപ്പെട്ട് യജ്ഞാകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു.വൈകുന്നേരം ആചാര്യ വരവേല്‍പ്പ്‌നടന്നു. തുടര്‍ന്ന് 14 വരെ എല്ലാദിവസവും രാവിലെ ആറുമണി മുതല്‍ വൈകിട്ട് 6 മണി വരെ പാരായണം ഉണ്ടാകും. ഓരോ ദിവസവും വിവിധ പൂജാദി കര്‍മ്മങ്ങള്‍ ,അനുബന്ധ പ്രാര്‍ത്ഥനകളുംഉണ്ടാകും.
