അതിഞ്ഞാല്‍ ദര്‍ഗ്ഗ ശരീഫ് ഉറൂസ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി; പബ്ലിസിറ്റി കമ്മിറ്റി ബ്രോഷര്‍ ലോഞ്ചിംഗ് പ്രമുഖ ഗള്‍ഫ് വ്യാപരി അന്‍വര്‍ സാദത്ത് കുവൈത്ത് ഫാമിലി നിര്‍വ്വഹിച്ചു.

കാഞ്ഞങ്ങാട്:അതിഞ്ഞാല്‍ ഉമര്‍ സമര്‍ഖന്ത് ദര്‍ഗ്ഗാ ശരീഫ് ഡിസംബര്‍ 24 മുതല്‍ 29 വരെ നടക്കുന്ന ഉറൂസിന്റെ പബ്ലിസിറ്റി കമ്മറ്റി ബ്രോഷര്‍ ലോഞ്ചിംഗ് പ്രമുഖ ഗള്‍ഫ് വ്യാപരി അന്‍വര്‍ സാദത്ത് കുവൈത്ത് ഫാമിലി നിര്‍വ്വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് തെരുവത്ത് മസ്സഹാജി, ഖത്തിബ് ടി.ടി. അബ്ദുല്‍ ഖാദര്‍ അസ്ഹരി, ജന:സെക്രട്ടറി കെ.എം.അഷറഫ് ഹന്ന,ചെയര്‍മന്‍ പാലക്കി നാസ്സര്‍, ജന.കണ്‍വിനര്‍ ഫിയാസ് യു വി ജമാഅത്ത് ഭാരവാഹികളായ പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി, പി.എം. ഫറൂഖ് ഹാജി, ഫസലു റഹ്‌മാന്‍, ഉറൂസ് ഭാരവാഹികളായ യു.വി. ഹുസൈന്‍, മുഹമ്മദലി ലണ്ടന്‍, ഷബീര്‍ ഹസ്സന്‍,ജബ്ബാര്‍ കോട്ടയില്‍ തുടങ്ങിയവര്‍സംബന്ധിച്ചു.

error: Content is protected !!