തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക: ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാസമ്മേളനം

കാഞ്ഞങ്ങാട്:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ മുഴുവനാളുകളും രംഗത്തിറങ്ങണമെന്നും,എന്‍എച്ച്എം സ്ഥിരം സംവിധാനം ആക്കണമെന്നും,മിനിമം വേതനം 26000 ആക്കണമെന്നും കാഞ്ഞങ്ങാട് നടന്ന ആശാ വര്‍ക്ക് യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കുന്നുമ്മല്‍ ബാങ്ക് ഹാളില്‍ നടന്ന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡണ്ട് പി മണിമോഹന്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ജില്ലാ പ്രസിഡണ്ട് വി വി പ്രസന്നകുമാരി അധ്യക്ഷത വച്ചു.
സിഐടിയു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ വി രാഘവന്‍, എ മാധവന്‍, പി സുനിത, കെ ടി സവിതകുമാരി, എം മഞ്ജുഷ, പി വി പ്രീത , നിര്‍മ്മല ബേഡകം, പി ബിന എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇ രമണി സ്വാഗതംപറഞ്ഞു.

error: Content is protected !!